പുരുഷന്റെ രഹസ്യഭാഗങ്ങള്‍ വാര്‍ത്തയാക്കുമോയെന്ന് ദീപിക
മുംബൈ: തന്റെ ചില ചിത്രങ്ങള്‍ക്ക് അശ്ലീല തലക്കെട്ട് നല്‍കി വാര്‍ത്തയാക്കിയ സംഭവത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന് അരിശം തീരുന്നില്ല. ട്വിറ്ററില്‍ തുടങ്ങിയ പ്രതിഷേധം മറ്റു മാധ്യമങ്ങളിലൂടെയും ഒടുവില്‍ ഫേസ്ബുക്കിലും എത്തിനില്‍ക്കുകയാണ്. സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കാട്ടി വാര്‍ത്ത കൊടുക്കുന്നവര്‍ പുരുഷന്മാരുടെ രഹസ്യഭാഗങ്ങളുടെ ചിത്രം കൊടുക്കുമോ എന്നാണ് ദീപികയുടെ ചോദ്യം.
സിനിമയിലെ ഒരു കഥാപത്രത്തിന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നതിന് താന്‍ എതിരല്ല. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീയ്ക്ക് ഉള്ള സ്വാതന്ത്ര്യം ബഹുമാനിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് ദീപിക പറഞ്ഞു. കഥാപാത്രത്തിനനുസരിച്ചുള്ള വേഷങ്ങള്‍ സിനിമയില്‍ ധരിക്കേണ്ടിവന്നേക്കാം. അത് തന്റെ ജോലിയാണ്.

സ്ത്രീകളോടുള്ള മനോഭാവം മാറേണ്ടിയിരിക്കുന്നു. ഷാരൂഖ് ഖാന്റെ 8 പാക്ക് ശരീരത്തെ കാണുംപോലെ അല്ല അത്തരത്തില്‍ രംഗത്തുവരുന്ന ഒരു സ്ത്രീയുടെ ശരീരം കാണുമ്പോള്‍ ഉണ്ടാകുന്നത്. സ്ത്രീയെ എപ്പോഴും ലൈംഗികമായി നോക്കിക്കാണുകയാണ് ചിലര്‍. വായനക്കാരെ ആകര്‍ഷിക്കാന്‍ മോശം തലക്കെട്ടുകള്‍ നല്‍കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ദീപിക പദുക്കോണിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...
അടുത്ത സിനിമയില്‍ ഒരു ബാര്‍ ഡാന്‍സറായിട്ടാണ് അഭിനയിക്കുന്നതെന്നും ദീപിക പറഞ്ഞു. അല്‍പവസ്ത്രധാരിയായി സിനിമകളില്‍ അഭിനയിക്കുന്നത് കഥാപാത്രത്തോട് നീതി പുലര്‍ത്താനാണ്. യഥാര്‍ത്ഥ ജീവിതവുമായി അതിനെ ബന്ധപ്പെടുത്തരുതെന്നും ദീപിക പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ദീപികയുടെ സ്തനങ്ങള്‍ കാണുന്നുവെന്ന തരത്തിലുള്ള തലക്കെട്ടോടുകൂടി ദീപികയുടെ ചിത്രവും വാര്‍ത്തയും പ്രസിദ്ധീകരിച്ചത്.


Click it and Unblock the Notifications











