»   » ഹാസ്യ നടന്‍ റസാഖ് ഖാന്‍ അന്തരിച്ചു

ഹാസ്യ നടന്‍ റസാഖ് ഖാന്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഹാസ്യ നടന്‍ റസാഖ് ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന്. ബോളിവുഡിന്റെ നിഞ്ച ചാച്ച എന്നറിയപ്പെട്ടിരുന്ന റസാഖ് 100ഓളം ഹാസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1993ല്‍ റൂപ് കി റാനി ചോറോണ്‍ കാ രാജ എന്ന ചിത്രത്തിലൂടെയാണ് റസാഖ് ഖാന്‍ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് വ്യത്യസ്തമായ ഹാസ്യാവതരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. രാജ ഹിന്ദുസ്ഥാനി, ഇഷ്‌ക്, ബാദ്ഷാ, ഹലോ ബ്രദര്‍, ഹേര ഫേരി എന്നീ ചിത്രങ്ങള്‍ റസാഖിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.

rasak-khan-01

2012, 2014 വര്‍ഷങ്ങളില്‍ മിനിസ്‌ക്രീനിലും റസാഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആര്‍കെ ലക്ഷ്മണ്‍ കി ദുനിയ, ചമത്കാര്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ക്യാ കൂള്‍ ഹേം ഹാം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

English summary
Razak Khan, who made the audiences laugh all throughout the 90s through his unique brand of comedy breathed his last on June 1, 2016. The actor passed away due to cardiac arrest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam