twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖിന്റെ 'സീറോ' സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം! സംവിധായകനും നടനുമെതിരെ കേസ്

    By Prashant V R
    |

    ഷാരൂഖ് ഖാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സീറോ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മികച്ച പ്രതികരണമായിരുന്നു സീറോയുടെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം തന്നെ ചിത്രം സിഖ് മത വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയിരുന്നു.

    ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!

    ഷാരൂഖ് ചിത്രത്തിനെതിരെ ന്യൂഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മജീന്ദര്‍ സിങ് ശിര്‍സയാണ് രംഗത്തെത്തിയിരുന്നത്. സീറോ യുടെ സംവിധായകന്‍ ആനന്ദ് എല്‍ റായി,ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് മജീന്ദര്‍ പരാതി നല്‍കിയിരിക്കുന്നത്.

    shahrukh khan

    പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ഷാരൂഖ് ഖാന്‍ സിഖ് മതചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെ ആയിരുന്നു ഇയാള്‍ പരാതി നല്‍കിയത്. സിഖ് മത വിശ്വാസ പ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഇത് ധരിക്കാന്‍ അവകാശമുളളു എന്നാണ് പരാതിയില്‍ പറയുന്നത്. ചിത്രത്തില്‍ നിന്നും ഇത്തരം സീനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തിയ്യേറ്ററുകളിലെത്തി സിനിമയുടെ പ്രദര്‍ശനം തടയുമെന്നും മജീന്ദര്‍ സിങ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

    ഷാരൂഖ് ഖാനൊപ്പം അനുഷ്‌ക ശര്‍മ്മ,കത്രീന കൈഫ് തുടങ്ങിയവരും സീറോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വൈകല്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ ശാരീരിക വളര്‍ച്ച ഇല്ലാത്ത യുവാവായണ് നടന്‍ എത്തുന്നത്. മൂന്നടി മാത്രം വലിപ്പമുളള ആളായാണ് ചിത്രത്തില്‍ ഷാരൂഖ് എത്തുന്നത്. ഡീസംബര്‍ 21നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്

    സര്‍ക്കാരിന്റെ എച്ച് ഡി പ്രിന്റ് ഉടന്‍ എത്തും! വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ് രംഗത്ത്സര്‍ക്കാരിന്റെ എച്ച് ഡി പ്രിന്റ് ഉടന്‍ എത്തും! വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ് രംഗത്ത്

    English summary
    Complaint Against zero movie for Hurting Sikh Sentiments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X