റാണി മുഖര്‍ജി-ആദിത്യ ചോപ്ര വിവാഹം സഫലമാകുന്നു
റാണി മുഖര്‍ജി ഇനി മുതല്‍ റാണി ചോപ്രയാകുന്നു. അതേ ഒടുവില്‍ വീണ്ടുമൊരു താരവിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷ്യം വഹിയ്ക്കുന്നു. വധു റാണി മുഖര്‍ജി. വരന്‍ ആദിത്യ ചോപ്ര. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ യഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. യഷ് രാജ് ഫിലിംസിന്റെ ഇപ്പോഴത്തെ ചെയര്‍മാനും ആദിത്യ ചോപ്രയാണ്.2014 ആദ്യം തന്നെ വിവഹാമുണ്ടാകുമെന്നാണ് സൂചന.
സ്റ്റാര്‍ഡസ്റ്റ് എന്ന മാഗസിനിലൂടെയാണ് റാണി തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. റാണിയും ആദിത്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമാണ് താരം പറയുന്നത്. റാണി- ആദിത്യ ചോപ്ര പ്രണയം വിവാഹം വരെയെത്തി നില്‍ക്കുന്നതിന്റെ ചില രസകരമായ വിശേഷങ്ങള്‍ ഇതാ..

റാണിമുഖര്‍ജി വിവാഹിതായവുന്നു
ഒരു പൊതുപരിപാടിയില്‍ വച്ച് ശത്രുഘ്‌നന്‍ സിന്‍ഹ റാണി മുഖര്‍ജിയെ റാണി ചോപ്രയെന്ന് പരസ്യമായി വിളിച്ചതോടെയാണ് ബോളിവുഡ് തന്നെ മറന്ന് തുടങ്ങിയ ആദിത്യ-റാണി പ്രണയം വീണ്ടും സജീവമാകുന്നത്.

റാണിമുഖര്‍ജി വിവാഹിതായവുന്നു
സ്റ്റാര്‍ഡസ്‌ററ് എന്ന മാഗസിനിലൂടെയാണ് റാണി വിവാഹകാര്യം വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയംകഴിഞ്ഞുവെന്നും 2014 ല്‍ വിവാഹമുണ്ടാകുമെന്നുമാണ് കേള്‍ക്കുന്നത്.

റാണിമുഖര്‍ജി വിവാഹിതായവുന്നു
ആദിത്യയുടേയും റാണിയുടേയും വീട്ടുകാരുടെ താത്പര്യപ്രകാരം പൂര്‍ണമായും മതപരമായ ചടങ്ങുകളോടെയായിരിയ്ക്കും വിവാഹം.

റാണിമുഖര്‍ജി വിവാഹിതായവുന്നു
വിവാഹ തീയതി ഇരു കുടുംബങ്ങളും പ്രഖ്യാപിയ്ക്കുമെന്നും റാണി മുഖര്‍ജി മാഗസിനിലൂടെ വെളിപ്പെടുത്തി.

റാണിമുഖര്‍ജി വിവാഹിതായവുന്നു
ഒരുകാലത്ത് റാണി-ആദിത്യ ബന്ധം ബോളിവുഡില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇവര്‍ തമ്മില്‍ അവിഹിതബന്ധമാണെന്നും ആദിത്യയുടെ പിതാവ് യഷ് ചോപ്രയ്ക്ക് റാണിയെ വിവാഹം കഴിക്കുന്നതിനോട് താത്പര്യമി്‌ല്ലെന്നുമായിരുന്നു വാര്‍ത്ത

റാണിമുഖര്‍ജി വിവാഹിതായവുന്നു
ഒരാളെ തന്റെ കാമുകിയായി തെരെഞ്ഞെടുക്കുന്നതിന് ചില കാരണങ്ങളൊക്കെയുണ്ടാകും ഭാര്യയുമായുള്ള വേര്‍പിരിയല്‍, പിതാവിന്റെ മരണം എന്നിവയാണ് ആദിത്യയെ റാണിയുമായി കൂടുതല്‍ അടുപ്പിച്ചത്. തന്റെ ദുഖങ്ങളില്‍ എന്നും കൂട്ടായി റാണി ഉണ്ടായിരുന്നെന്നാണ് ആദിത്യ പറയുന്നത്.

റാണിമുഖര്‍ജി വിവാഹിതായവുന്നു
ഭാര്യ പായല്‍ മല്‍ഹോത്രയുമായുള്ള വിവാഹം ബന്ധം വേര്‍പിരിഞ്ഞതിന്‌ശേഷമാണ് റാണിയുമായി ആദിത്യ ഡേറ്റിംഗ് ആരംഭിച്ചതെന്ന് റാണിയുടെ അടുത്ത സുഹൃത്ത് പറയുന്നു.

റാണിമുഖര്‍ജി വിവാഹിതായവുന്നു
യഷ് രാജ് ഫിലിംസിന്റെ മര്‍ഡാനി എന്ന ചിത്രത്തില്‍ റാണിയെ നായികയാക്കുന്നതിന് മുന്‍പ് തന്നെ ആദിത്യ തന്റെ ജീവിതത്തിലെ നായികയായി റാണിയെ തെരഞ്ഞെടുത്തു. ആദിത്യ തന്നെ പ്രൊപോസ് ചെയ്തത് ഞെട്ടിച്ചുവെന്നും റാണി മാഗസിനില്‍ വെളിപ്പെടുത്തി

റാണിമുഖര്‍ജി വിവാഹിതായവുന്നു
വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും കല്യാണം ഉടന്‍ ഉണ്ടെന്നും പറഞ്ഞതൊടെ ഒരു കല്യാണ പെണ്ണാവുന്നതിന്റെ തിരക്കിലേക്ക് റാണിയും മാറി കഴിഞ്ഞു

റാണിമുഖര്‍ജി വിവാഹിതായവുന്നു
റാണി-ആദിത്യ വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്


Click it and Unblock the Notifications