എബിസിഡി മൂന്നാം ഭാഗം ഒരുങ്ങുന്നു
എബിസിഡി 2 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വരുണ്‍ ധവാനും ശ്രദ്ധാ കപൂറും വീണ്ടും ഒന്നിക്കുന്നു. ഡാന്‍സ് കൊറിയോഗ്രാഫറും ബോളിവുഡ് സംവിധായകനുമായ റെമോ ഡിസുസയുടെ എബിസിഡി 3 ഭാഗത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
എബിസിഡി 2 ലെ അതേ കഥാപാത്രങ്ങള്‍ തന്നെയാകും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലും അണിനിരക്കുക. വരുണ്‍ ധവാനും ശ്രദ്ധാ കപൂറും പ്രധാന വേഷങ്ങളിലെത്തിയ എബിസിഡി 2 വന്‍ വിജയമായിരുന്നു. എബിസിഡി 2ന്റെ വിജയമാണ് വീണ്ടും മൂന്നാം ഭാഗം ഒരുക്കാന്‍ തയ്യാറാകുന്നതെന്ന് സംവിധായകന്‍ റെമോ ഡിസൂസ പറയുന്നു.

ജുണ്‍ 12 നാണ് എബിസിഡി 2 തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ചെയ്ത ദിവസം തന്നെ നല്ല കളക്ഷനാണ് ലഭിച്ചത്. ചിത്രത്തിലെ ഡാന്‍സും,ഗാനങ്ങളും യുവാക്കളെ വലിയ തോതില്‍ തന്നെ ആകര്‍ഷിച്ചിരുന്നു. പ്രഭുദേവയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയത്.
2013 ലാണ് എബിസിഡി യുടെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.


Click it and Unblock the Notifications











