For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീന കപൂര്‍ രണ്ടാമതും ഗര്‍ഭിണിയായി! കുഞ്ഞതിഥി കൂടി വരുന്ന സന്തോഷം പങ്കുവെച്ച് സെയിഫിന്റെ കുടുംബം

  |

  ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായ സെയിഫ് അലി ഖാനും കരീന കപൂറും നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരങ്ങളാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം നേരത്തെ പല തവണ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. മാത്രമല്ല മകന്‍ തൈമൂര്‍ അലിഖാന്റെ ജനനം മുതല്‍ മകനും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

  ലോക്ഡൗണ്‍ കാലത്ത് കുടുംബസമേതം കഴിയുകയായിരുന്നു സെയിഫും കരീനയും. ഇപ്പോഴിതാ ഇരുവരുടെയും കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാന്‍ പോവുകയാണെന്ന സന്തോഷ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യം ഗോസിപ്പാണെന്ന് കരുതിയെങ്കിലും ഔദ്യോഗികമായി വാര്‍ത്ത ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

  2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂറും തമ്മില്‍ വിവാഹിതരാവുന്നത്. 20176 ഡിസംബറിലാണ് മകന്‍ തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. മകന്റെ പേര് പുറത്ത് പറഞ്ഞതോടെ ജനന സമയത്ത് മുതല്‍ താരപുത്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ സൂപ്പര്‍താരങ്ങളായ മാതാപിതാക്കളെക്കാളും ജനപ്രീതി മകന്‍ തൈമൂറിനാണെന്നുള്ളതാണ് രസകരമായ കാര്യം. തൈമൂറിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്ത് വരുന്നതിനുള്ളില്‍ തന്നെ വൈറലായി മാറുന്നതായിരുന്നു പതിവ്.

  ഇപ്പോള്‍ തൈമൂറിന് കൂട്ടിനായി ഒരു കുഞ്ഞുവാവ കൂടി കുടുംബത്തിലേക്ക് എത്തുകയാണെന്നാണ് അറിയുന്നത്. സെയിഫിന്റെയും കരീനയുടെയും പേരില്‍ നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ട്. അങ്ങനെയാണ് ഇരുവരും രണ്ടാമതും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന കാര്യം വൈറലായത്. എന്നാല്‍ പ്രചരിച്ചിരുന്ന വാര്‍ത്ത സത്യമാണെന്ന് വ്യക്തമായിരിക്കുകയാണ് താരകുടുംബം. കരീന കപൂര്‍ ഖാനും സെയിഫ് അലിഖാനും ഔദ്യോഗികമായി അനൗണ്‍സ് ചെയ്‌തെന്ന് സൂചിപ്പിച്ച് ഫിലിം ഫെയര്‍ ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്.

  'ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്നുള്ളത് വലിയ സന്തോഷത്തോട് കൂടി അറിയിക്കുകയാണ്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നുമാണ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്. സെയിഫും കരീനയ്ക്കുമൊപ്പം മകന്‍ തൈമൂറും അവരുടെ വളര്‍ത്തു നായയും ഒപ്പം നില്‍ക്കുന്ന ചിത്രവുമാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ കരീനയുടെ വയറും വ്യക്തമായി കാണാം. ഇതോടെ ലോക്ഡൗണ്‍ കാലത്തെ ബോളിവുഡിലെ ഏറ്റവും മികച്ച വാര്‍ത്തകളിലൊന്നായി ഇത് മാറി.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  കരീനയും സെയിഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008 ല്‍ റിലീസിനെത്തിയ തഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആദ്യമായി സെയിഫ് കരീനയെ പ്രൊപ്പോസ് ചെയ്യുന്നത്. ഗ്രീസില്‍ വെച്ചാണ് അന്ന് ഷൂട്ടിങ് നടന്നത്. നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്ന് എനിക്ക് തോന്നുന്നതെന്ന് സെയിഫ് പറഞ്ഞപ്പോള്‍ നോ എന്നായിരുന്നു കരീനയുടെ ഉത്തരം. ആ സമയത്തൊക്കെ സെയിഫിനെ കുറിച്ച് തനിക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നുവെന്ന് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. രണ്ട് തവണയും സെയിഫിന്റെ വിവാഹാഭ്യര്‍ഥന താന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും മൂന്നാം തവണ അത് യെസ് ആവുകയായിരുന്നു.

  വിവാഹശേഷം മാതൃകപരമായ ദാമ്പത്യമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. മകനെ ഗര്‍ഭിണിയായിരുന്ന സമയത്തും പ്രസവത്തിന് ശേഷവും കരീന എടുത്ത മുന്‍കരുതലുകള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസവശേഷവും കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് രണ്ട് പേരും ചിന്തിച്ചിട്ടില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കണമെന്ന് എടുത്ത തീരുമാനമാണ് ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നെന്ന് കരീന വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും താരകുടുംബം കാത്തിരിക്കുന്നത് പോലെ കുഞ്ഞതിഥിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.

  English summary
  Confirmed: Star Couple Kareena Kapoor & Saif Ali Khan Expecting Their Second Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X