സിനിമ ലോകത്ത് ഭയം വിതച്ച് വീണ്ടും കൊവിഡ്, താരകുടുംബം പ്രതിസന്ധിയിൽ

കൊറോണ വൈറസ് വ്യാപനം ബോളിവുഡിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഗായിക കനിക കപൂറിന് പിന്നാലെ നിർമ്മാതാവ് കരീം മൊറാനിയ്ക്കും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചത് വളരെ ഞെട്ടലോടെയാണ് ബോളിവുഡ് സിനിമ ലോക കേട്ടത്. കനിക കപൂർ ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു കരീം മൊറാനിയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇപ്പോഴിത മറ്റൊരു ബോളിവുഡിലെ മറ്റൊരു കുടുംബവും കൊറോണ പ്രതിസന്ധിയിൽ.

hrithik roshan

നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്നെ ഖാന്റെ സഹോദരി ഫറ ഖാന്‍ അലിയുടെ കുടുംബമാണ് കൊവിഡ് 19 പ്രതിസന്ധിയിലായിരിക്കുന്നത്. ട്വിറ്ററിലൂടൊണ് ഫറ ഖാൻ അലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വീട്ടിലെ ഒരു സ്റ്റാഫിന് കൊറോണ സ്ഥിരീകരിച്ചതായും തങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഫറ പറയുന്നു. ട്വീറ്റ് ഇങ്ങനെ..കൊവിഡ് വാര്‍ത്തകള്‍ വൈറസിനേക്കാള്‍ വേഗത്തില്‍ പടരുകയാണ്. എന്റെ വീട്ടിലെ ഒരു സ്റ്റാഫിന് ഇന്ന് കൊറോണ പോസിറ്റീവായി. അതിനാല്‍ അവനെ മറ്റു സൗകര്യങ്ങളിലേക്ക് മാറ്റുകയാണ്. വീട്ടിലുള്ള എല്ലാവരും ഇന്ന് ടെസ്റ്റിന് തയ്യാറാവുകയും ക്വാറന്റൈനിലിരിക്കുകയും ചെയ്യും. സുരക്ഷിതരും ശക്തരുമായിരിക്കുക. ഈ സമയവും കടന്നുപോകും" എന്നാണ് ഫറയുടെ ട്വീറ്റ്.

രാജ്യത്ത് കൊറേണ വ്യാപനത്തിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മക്കൾക്ക് വേണ്ടി സൂസന്നൈ ഹൃത്വിക് റോഷന്റെ വസതിയിൽ എത്തുകയായിരുന്നു. നടൻ തന്നെയാണ് മുൻ ഭാര്യ വീട്ടിൽ എത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. തന്റെ വീട്ടിനുള്ളിലെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകം മുഴുവന്‍ മനുഷ്യത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേര്‍ത്ത് നിര്‍ത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തില്‍. അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിര്‍ത്താം. ഇതെന്റെ മുന്‍ഭാര്യ സുസന്നെ, ഞങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വമേധയാ അവളുടെ വീട്ടില്‍ നിന്നും എനിക്കൊപ്പം വന്നു.-ഹൃത്വിക് കുറിച്ചു. 2000 ആയിരുന്നുഹൃത്വിക് റോഷൻ സൂസന്നൈ വിവാഹിതരാകുന്നത്. 2014 ൽ ഇവർ വിവാഹ മോചിതരാവുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X