»   » ജില്ലറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച് ദീപികയ്ക്കും പണി കിട്ടി

ജില്ലറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച് ദീപികയ്ക്കും പണി കിട്ടി

Posted By:
Subscribe to Filmibeat Malayalam

പരസ്യത്തില്‍ അഭിനയിക്കുന്ന നടീനടന്‍മ്മാര്‍ക്ക് ഇപ്പോള്‍ ശനിദശയാണ്. സിനിമയില്‍ അഭിനയിച്ച് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പരസ്യത്തില്‍ അഭിനയിച്ച് പണി വാങ്ങുന്നത് ഇപ്പോള്‍ ട്രെന്റ് ആയി മാറിയിരിക്കുകയാണ്.

ദീപിക പദുകോണിനാണ് അവസാനമായി പരസ്യത്തില്‍ അഭിനയിച്ചതിന് പണി കിട്ടിയത്. സത്രീകളുടെ ഷേവിങ്ങ് സെറ്റ് ജില്ലറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.പരസ്യം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജില്ലറ്റിന്റെ കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

deepika

പരസ്യത്തിന്റെ തലവാചകമാണ് പ്രശ്‌നമായത്. 'ഇനിയും പഴയ ക്രീം ഉപയോഗിക്കണോ' എന്നത് വാചകം ഷേവിങ്ങ് ക്രീമിനെതിരായ പ്രചാരണമാണെന്നും ഇത് ഷേവിങ്ങ് ക്രീം കമ്പനിയുടെ വ്യാപാരത്തെ കുറച്ചു എന്നും ചൂണ്ടകാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.

മാതുരി ദീക്ഷിത്, ഷാരൂഖ് ഖാന്‍, അമിതാ ബച്ചന്‍, സണ്ണി ലിയോണ്‍ എന്നിങ്ങനെ വലിയ നിര തന്നെയുണ്ട് പരസ്യത്തില്‍ നിന്നും പണി വാങ്ങിയവര്‍. അവസാനമായി ഇപ്പോള്‍ ദീപികയും കുടുങ്ങി

English summary
court send the notice to deepika for a ad work

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam