ആഭാസനൃത്തം: മല്ലിക ഷെരാവത്തിന് കോടതി സമന്‍സ് അയച്ചു
അഹമ്മദാബാദ്: ആഭാസനൃത്തമാടിയതിന് ബോളിവുഡ് ഗ്ലാമര്‍ താരം മല്ലിക ഷെരാവത്തിന് കോടതി സമന്‍സ് അയച്ചു.
മുംബൈയിലെ ഒരു ഹോട്ടലില്‍ 2006 ഡിസംബര്‍ 31 പുതുവര്‍ഷ പരിപാടികളുടെ ഭാഗമായാണ് മല്ലിക അല്‌പവസ്‌ത്രം ധരിച്ച് നൃത്തമാടിയത്.
ഇതേ സംഭവത്തില്‍ മല്ലികയെക്കൂടാതെ മുംബൈയിലെ ജെ.ഡബ്ല്യൂ മരിയറ്റ് ഹോട്ടലിന്റെ ഉടമയ്‌ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ബറോഡ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര തിവാരിയാണ് മല്ലികയ്‌ക്കെതിരെ പരാതി നല്‍കിയത്.
മല്ലികയുടെ നൃത്തം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്‌തിരുന്നു. ഇക്കാര്യം കാണിച്ച് അന്വേഷണ റപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മല്ലികയുടെയും ഹോട്ടല്‍ ഉടമയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications