twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യ റായി വീണ്ടും പോരാടി വിജയിച്ചു! ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെയും കൊവിഡ് ഫലം നെഗറ്റീവ്

    |

    ഇന്ത്യയില്‍ വ്യാപകമായി കൊറോണ വൈറസ് വന്നങ്കെിലും നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും രോഗം സ്ഥീരികരിച്ചതോടെ ആരാധകരും ആശങ്കയിലായി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമായിരുന്നു ആദ്യം കൊവിഡ് പോസിറ്റീവായത്. പിന്നാലെ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൂടി രോഗം വന്നു. നാല് പേരെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. തന്റെ പ്രിയതമ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം ഭേദമായെന്നാണ് അഭിഷേക് പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ആരാധകരുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് പുതിയ വിശേഷം താരം പങ്കുവെച്ചത്.

     aiswarya-rai

    'നിര്‍ത്താതെയുള്ള നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‌നേഹാശംസകള്‍ക്കും നന്ദി പറയുകയാണ്. എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുകയാണ്. ഐശ്വര്യയുടെയും ആരാധ്യയുടെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരിക്കുകയാണ്. ഹോസ്പിറ്റലില്‍ നിന്നും ഇരുവരും ഡിസ്ചാര്‍ജ് ആയി. ഇപ്പോള്‍ രണ്ട് പേരും വീട്ടിലാണ്. ഞാനും എന്റെ പിതാവ് അമിതാഭ് ബച്ചനും ഇപ്പോഴും ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ തന്നെയാണ്'. എന്നും അഭിഷേക് ബച്ചന്‍ പറയുന്നു.

    ഇതുവരെ കാത്തിരുന്നതില്‍ ഏറ്റവും നല്ല വാര്‍ത്തയാണെന്നും അധികം വൈകാതെ അഭിഷേകിനും അമിതാഭിനും ഭേദമാവട്ടെ എന്നും ആരാധകര്‍ പറയുന്നു. കൊറോണ വൈറസിനോട് വരെ പൊരുതി വിജയിച്ച ഐശ്വര്യ റായി എല്ലായിടത്തും വിജയിക്കുക മാത്രമേ ചെയ്യുള്ളുവെന്ന് വീണ്ടും തെളിയിച്ചു. അഭിഷേകിനെ കുറിച്ചും പിതാവിനെ കുറിച്ചും ഇതുപോലൊരു നല്ല വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. വൈകാതെ തന്നെ നിങ്ങള്‍ക്കും ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആവുമെന്നും ആരാധകര്‍ പറയുന്നു.

     aiswarya-rai

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വ്യാപിച്ചത് മുംബൈയിലായിരുന്നു. സിനിമാ താരങ്ങള്‍ക്ക് കാര്യമായി രോഗം വന്നില്ലെങ്കിലും ബച്ചന്‍ കുടുംബത്തിന് വന്നത് എല്ലാവരെയും ആശങ്കപ്പെടുത്തി. അമിതാഭ് നും അഭിഷേകിനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ എല്ലാം പരിശോധിച്ചു. ഇവര്‍ താമസിച്ചിരുന്ന മുംബൈയിലെ ജല്‍സ എന്ന ബംഗ്ലാവ് അടക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിരുന്നു.

    വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം വന്നതോടെ വീണ്ടും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പോയ ദിവസം മുതല്‍ തങ്ങളുടെ ഓരോ വിശേഷങ്ങളും അഭിഷേക് ബച്ചന്‍ ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു.

    English summary
    Covid 19: Aishwarya Rai Bachchan and Aaradhya Dischared, Confirmed Abhishek Bachchan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X