കൊറോണയെ എങ്ങനെ പ്രതിരോധിക്കാം! രസകരമായ വീഡിയോയുമായി നടന്‍ ഷാരുഖ് ഖാന്‍
കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധി ലോകം മുഴുവന്‍ വ്യാപിച്ച് കഴിഞ്ഞു. വിദേശ രാജ്യങ്ങളെയാണ് ഇത് ഏറ്റവുമധികം വ്യാപിച്ചത്. ഇന്ത്യയിലും കേരളത്തിലുമെല്ലാം പടര്‍ന്ന് പിടിച്ച വൈറസിനെതിരെ പൊരുതുകയാണ് രാജ്യം. കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂ നടത്തി ഇതിനുള്ള പ്രതിരോധ മാര്‍ഗം തീര്‍ത്തിരുന്നു. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ കൊറോണയ്‌ക്കെതിരെ മുന്‍കരുതലുമായി എത്തുകയാണ്.
ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ബോൡഡില്‍ നിന്നും സൂപ്പര്‍ താരം ഷാരുഖ് ഖാനും എത്തിയിരിക്കുകയാണ്. തന്റെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന തരമൊരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കൊറോണ വൈറസിനെതിരെ ജനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലിനെ കുറിച്ചും എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നുമൊക്കെ ഷാരുഖ് പറഞ്ഞിരുന്നു.

ഒപ്പം തന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ എന്ന് എന്തൊക്കെയാണെന്ന് പറഞ്ഞ് കൊണ്ട് ഷാരുഖ് അഭിനയിച്ച ഒരു പാട്ടാണ് കാണിച്ചത്. പനിയും ചുമയുമൊക്കെ എന്ന് പറയുന്ന പാട്ടായിരുന്നു ഇത്. പിന്നാലെ ആശുപത്രിയില്‍ കിടക്കുന്നതും ശ്വസം തടസം, തൊണ്ട വേദന വരുന്നതുമൊക്കെ പല സിനിമകളിലെ രംഗങ്ങളിലൂടെ കാണിച്ചു.
നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഒപ്പം കൃത്യ വിവരങ്ങളും നല്‍കണം. നമ്മള്‍ തന്നെ സുരക്ഷിതരായിക്കാനെ സാധിക്കുകയുള്ളു. അതിനൊക്കെ മുന്‍പ് ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണം. പിന്നെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കുക. പരസ്പരം തൊടുന്നത് ഒഴിവാക്കുക. സ്വന്തം മുഖത്ത് തൊടുന്നതും നിര്‍ത്തുക. ഇനി അഥവ പുറത്ത് പോകേണ്ടി വരികയാണെങ്കില്‍ കൈകള്‍ എവിടെയും തൊടാതെ സൂക്ഷിക്കുക. തിരിച്ച് വന്നതിന് ശേഷം കൈകള്‍ നല്ലത് പോലെ കഴുകുക.

വൃത്തിയും ശുചിത്വവും പാലിക്കുക. ദിവസവും കുളിക്കു. അതിനൊപ്പം വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം. ആരും നിങ്ങളുടെ മുന്നില്‍ നിന്നും തുമ്മുന്നതിനും ചുമയ്ക്കുന്നതിനും അവസരമുണ്ടാക്കാതെ ശ്രദ്ധിക്കുക. ഇനി അഥവ അസുഖം ബാധിക്കുകയോ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ മാസ്‌ക് ധരിക്കുക. തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഷാരുഖ് ഖാന്‍ എല്ലാവര്‍ക്കുമായി പങ്കുവെച്ചിരിക്കുന്നത്.
ഷാരുഖ് ഖാന്‍ മാത്രമല്ല ഇന്നലെ നടന്ന ജനതാ കര്‍ഫ്യൂവിന് ഒരുപാട് താരങ്ങള്‍ പിന്തുണയുമായി എത്തിയിരുന്നു. അമിതാഭ് ബച്ചന്‍ കുടുംബത്തോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ഒപ്പം ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം രംഗത്ത് വന്നിരുന്നു.
വീഡിയോ കാണാം


Click it and Unblock the Notifications