ആ വധു അനുപമ പരമേശ്വരന്‍ ആയിരുന്നില്ല; ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി, വധു സഞ്ജന,ചിത്രങ്ങള്‍ കാണാം
ക്രിക്കറ്റ് താരങ്ങളും സിനിമാ നടിമാരുമായിട്ടുള്ള വിവാഹവും പ്രണയബന്ധങ്ങളും നിരവധിയാണ്. വീരാട് കോലി-അനുഷ്‌ക ദമ്പതിമാര്‍ തുടങ്ങി നിരവധി താരദമ്പതിമാര്‍ അതിന് ഉദ്ദാഹരണവുമാണ്. അങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും പ്രണയത്തിലാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
അനുപമയും ബുംറയും തമ്മിലുള്ള സൗഹൃദം കണക്കിലെടുത്ത് നിരവധി തവണ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ബുംറയുടെ വിവാഹം കഴിഞ്ഞതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താന്‍ വിവാഹിതനായെന്ന കാര്യം ബുംറ തന്നെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറംലോകത്തെ അറിയിച്ചത്. ടിവി അവതാരകയായ സഞ്ജന ഗണേശനാണ് വധു.

വിവാഹശേഷം വധുവിനൊപ്പമുള്ള ജസ്പ്രിത് ബുംറ ചിത്രങ്ങൾ കാണാം
'സ്‌നേഹം അത് നമ്മള്‍ക്ക് യോഗ്യമായതാണെന്ന് കണ്ടെത്തുകയാണെങ്കില്‍ നമ്മുടെ ഗതിയെ തന്നെ അത് നയിക്കുന്നു. സ്‌നേഹത്തിലൂടെ വഴി നടത്തുന്നു. ഞങ്ങളൊരുമിച്ച് പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിവസമാണിന്ന്. വിവാഹം കഴിച്ചതിലൂടെ ലഭിച്ച വലിയ അനുഗ്രഹത്തിനും സന്തോഷത്തിനുമൊപ്പം ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. ജസ്പ്രീത് ആന്‍ഡ് സഞ്ജന' എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പില്‍ താരം സൂചിപ്പിച്ചിരിക്കുന്നത്.
വിവാഹത്തിനിടയില്‍ നിന്നും സഞ്ജനയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബുംറയുടെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം ഇതോടെ അവസാനമായിരിക്കുകയാണ്. നവതാരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവര്‍ എത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











