ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും നടി അതിയ ഷെട്ടിയും വിവാഹിതരാകുന്നു

ബോളിവുഡില്‍ ഇത് വിവാഹമാമാങ്കത്തിന്റെ കാലമാണെന്നു തോന്നുന്നു. റാലിയ( രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്) വിവാഹത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുന്‍പ് മറ്റൊരു താരവിവാഹത്തിന്റെ കൂടി വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും തമ്മിലാണ് ഉടന്‍ വിവാഹിതരാകുന്നത്. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി.

ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം നടക്കുമെന്നു തന്നെയാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹക്കാര്യം സംബന്ധിച്ച് അതിയയുടെയും രാഹുലിന്റെയും വീട്ടുകാര്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Athiya Shetty

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ തഡാപിന്റെ പ്രദര്‍ശനവേളയിലാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്.

പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറിയിരുന്ന ഇരുവരും പക്ഷെ, ചിത്രങ്ങള്‍ക്ക് പിശുക്കു കാട്ടിയിരുന്നില്ല. അടുത്തിടെ ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡിനു വേണ്ടിയുള്ള പരിപാടിയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18-ന് രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുമൊന്നിച്ച് നടത്തിയ യാത്രയിലെ ചിത്രങ്ങളാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് അതിയ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമാണ് കെ.എല്‍.രാഹുല്‍. സുനില്‍ ഷെട്ടിയുടെ കുടുംബവുമായുള്ള ബന്ധത്തെ താന്‍ ഏറെ വിലമതിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് സുനില്‍ ഷെട്ടി. ക്രിക്കറ്റിനെക്കുറിച്ചുള്ള സംസാരവേളയില്‍ ഇരുവരും തമ്മില്‍ സംഭാഷണങ്ങളും തര്‍ക്കങ്ങളും പതിവാണെന്നും വിവേകത്തോടെ സംസാരിക്കുന്ന അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നതായും രാഹുല്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും ജീവിതചര്യയെക്കുറിച്ചും തനിക്ക് അദ്ദേഹം വിലയേറിയ ഉപദേശങ്ങള്‍ നല്‍കാറുള്ളതായും രാഹുല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Athiya Shetty

സുനില്‍ ഷെട്ടിയുടെയും മാനാ ഷെട്ടിയുടെയും മകളായി മുംബൈയില്‍ 1992-ലായിരുന്നു അതിയ ഷെട്ടിയുടെ ജനനം. 2015-ല്‍ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അതിയയുടെ ആദ്യ ചിത്രമായിരുന്നു ഹീറോ. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ചിത്രത്തിലെ അതിയയുടെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സൂരജ് പഞ്ചോളിയായിരുന്നു നായകന്‍. പിന്നീട് മുബരകാന്‍,നവാബ്‌സാദേ, മോതിചൂര്‍ ചക്‌നാചൂര്‍ എന്നീ ചിത്രങ്ങളിലും അതിയ പ്രധാനവേഷം ചെയ്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

സുനില്‍ ഷെട്ടിയും കെ.എല്‍.രാഹുലും കര്‍ണ്ണാടക സ്വദേശികളായതിനാല്‍ത്തന്നെ വിവാഹം സൗത്ത് ഇന്ത്യന്‍ രീതിയിലായിരിക്കുമെന്നാണ് നിഗമനം. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇരുവീട്ടുകാരും തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വിക്കി കൗശാല്‍-കത്രീന കൈഫ്, രണ്‍ബീര്‍-ആലിയ വിവാഹത്തിനു ശേഷം ബോളിവുഡ് ഉറ്റു നോക്കുന്ന മറ്റൊരു താരവിവാഹമായിരിക്കും അതിയ ഷെട്ടി-കെ.എല്‍.രാഹുല്‍ വിവാഹം.

More from Filmibeat

Read more about: athiya shetty suniel shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X