ജീവിതകാലം മുഴുവന്‍ ആ ക്രഷ് ഉണ്ടാവും! ബോളിവുഡ് നടിയോട് പ്രണയം തോന്നിയ കഥ പറഞ്ഞ് സുരേഷ് റെയ്‌ന

ക്രിക്കറ്റ് താരങ്ങള്‍ താരസുന്ദരിമാരെ സ്വന്തമാക്കുന്നത് ബോളിവുഡില്‍ പതിവാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വീരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതും അങ്ങനെയാണ്. അതിന് മുന്‍പും ശേഷവുമെല്ലാം നിരവധി താരങ്ങളുടെ പ്രണയ വാര്‍ത്തകള്‍ പാപ്പരാസികള്‍ ആഘോഷിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തനിക്ക് ആരാധന തോന്നിയ ബോളിവുഡ് സുന്ദരിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന. സൊണാലി ബിന്ദ്രയോടാണ് താരത്തിന് ആരാധന തോന്നിയിരുന്നത്. 'കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ സൊണാലി ബിന്ദ്രയോട് കടുത്ത പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിങ് നടത്താനും ആഗ്രഹിച്ചിരുന്നു.

suresh-raina

സൊണാലിയോടുള്ള ക്രഷ് ജീവിതകാലം മുഴുവന്‍ ഉണ്ടായിരിക്കും. സിങ് ഗെയിം ഓണ്‍ എന്ന ചാറ്റ് ഷോ യില്‍ സംസാരിക്കവേയായിരുന്നു രസകരമായ പല വെളിപ്പെടുത്തലുകളും സുരേഷ് റെയ്‌ന നടത്തിയത്. ഇപ്പോള്‍ ജീവിതത്തില്‍ നാലു വയസുകാരിയായ മകളാണ് തനിക്ക് ഏറ്റവും വലിയ പിന്തുണ എന്നും സുരേഷ് പറയുന്നു.

അവളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. അവളുടെ ജനനത്തോട് കൂടി തന്റെ ജീവിതം തന്നെ മാറി മറിഞ്ഞെന്നും താരം പറയുന്നു. ജനിച്ച ദിവസം മുതല്‍ അവള്‍ എന്റെ സൈഡാണ്. യാത്രയിലും ജിമ്മിലും അവളാണ് എനിക്കൊപ്പം ഉള്ളതെന്നും സുരേഷ് റെയ്‌ന പറയുന്നു. ബാല്യകാല സഖിയായ പ്രിയങ്ക ചൗധരിയും സുരേഷ് റെയ്‌നയും 2015 ലായിരുന്നു വിവാഹിതരായത്.

More from Filmibeat

Read more about: cricket താരം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X