ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയും ഇന്ത്യന്‍ സുന്ദരി ബിപാഷയും തമ്മിലെന്താണ് ബന്ധം?പഴയ ചിത്രങ്ങള്‍ വൈറൽ

യിക താരങ്ങളും സിനിമ നടിമാരുമായിട്ടുള്ള പ്രണയം ഒരുപാട് കണ്ടിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതുപോലെ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും നടാഷയും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന സന്തോഷത്തിലാണ്. ഇതെല്ലാം പുതിയ വാര്‍ത്തകള്‍ ആണെങ്കിലും പഴയൊരു വാര്‍ത്ത ഇപ്പോള്‍ ട്രെന്‍ഡിങ്ങാവുകയാണ്.

ഫുട്‌ബോളിന്റെ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബിപാഷ ബസുവും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. ഇരുവരെയും കുറിച്ച് ഗൂഗിളിലൂടെ സെര്‍ച്ച് ചെയ്തവരുടെ കണക്കാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ ആളുകളാണ് ബിപാഷയെ കുറിച്ചും റൊണാള്‍ഡോയും കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ 2007 ല്‍ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചും ആ സമയത്തെ ചിത്രങ്ങളുമൊക്കെയാണ് ആരാധകര്‍ അന്വേഷിച്ചിരിക്കുന്നത്.

bipasha-ronaldo

ബിപാഷയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത റൊണാള്‍ഡോയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. 2007 ല്‍ താരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ആ വര്‍ഷം ലിസ്ബണിലെ ലസ് സ്‌റ്റേഡിയത്തില്‍ നടന്നൊരു ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ലോകത്തിലെ ഏഴ് അത്ഭുതങ്ങള്‍ക്ക് പേരിടാനായി നടന്ന ചടങ്ങായിരുന്നത്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

അതിന് ശേഷം നടത്തിയ പാര്‍ട്ടിയ്ക്കിടെ ഒരു ഇംഗ്ലീഷ് മാധ്യമായിരുന്നു താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. റൊണാള്‍ഡോയുടെ നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ച് ഡാന്‍സിനോ മറ്റോ തയ്യാറെടുക്കുകയായിരുന്നു നടി. വാര്‍ത്തയില്‍ വന്ന ചിത്രങ്ങള്‍ അതിവേഗമാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. പിന്നാലെ റൊണാള്‍ഡോയും ബിപാഷയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

ഇപ്പോള്‍ വീണ്ടും ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഇട്ട് കൊണ്ട് റൊണാള്‍ഡോയും ബിപാഷയും ഒന്നിച്ചുണ്ടായിരുന്നത് അറിഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ഒരു ആരാധകന്‍ പറയുകയായിരുന്നു. ഈ പോസ്റ്റ് കണ്ടതോടെ ഇവര്‍ക്കിടയില്‍ എന്തോ ഒന്ന് ഉണ്ടായിരുന്നതായി മറ്റൊരാളും പറയുന്നു. ഇതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോട്ടോസ് വീണ്ടും വൈറലാവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X