പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനുഷ്‌ക ശര്‍മ്മ! രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും
ബോളിവുഡില്‍ നിരവധി ഹിറ്റ് ചിതങ്ങളിലൂടെ മുന്‍നിര നായികയായി മാറിയ താരമാണ് അനുഷ്‌ക ശര്‍മ്മ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിരാട് കോഹ്ലിയുമായുളള വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു നടി. കഴിഞ്ഞ ദിവസം അനുഷ്‌ക പങ്കുവെച്ച പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
അതേസമയം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും വന്നിരുന്നു. കരിയറില്‍ എല്ലാം നേടിയിട്ടും പിന്നെ എന്തിനാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അര്‍ദ്ധ നഗ്നയായുളള നടിയുടെ ചിത്രങ്ങള്‍ യുവാക്കളെയെല്ലാം മോശമായി സ്വാധീനിക്കുമെന്നും കമന്റുകള്‍ വരുന്നു.

അതേസമയം നടിയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബോള്‍ഡായിട്ടുളള ചിത്രങ്ങളാണ് അനുഷ്‌കയുടെതെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് നടിയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ പോയിരിക്കുകയാണ് നടി.


Click it and Unblock the Notifications