'കസിൻസ് ആണ്, പക്ഷെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല'; പ്രിയാമണിയെക്കുറിച്ച് വിദ്യാ ബാലൻ

കരിയറിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ രണ്ട് നടിമാരാണ് പ്രിയാമണിയും വിദ്യാബലനും. പ്രിയാമണി തെന്നിന്ത്യയിലും വിദ്യാബാലൻ ബോളിവുഡിലുമായി നിരവധി സിനിമകളിലും ഇതിനകം അഭിനയിച്ചു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയവരാണ് രണ്ട് പേരും' വിദ്യ ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്കും പ്രിയാമണി പരുത്തിവീരൻ എന്ന സിനിമയ്ക്കുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്. ആമസോൺ പ്രെെം സീരീസായ ഫാമിലി മാനിലൂടെ പ്രിയ പാൻ ഇന്ത്യ തലത്തിൽ ഇന്നറിയപ്പെടുന്നുമുണ്ട്.

vidya mabkan and priyamani

മറുവശത്ത് വിദ്യയാവട്ടെ മികച്ച സിനിമകൾ മാത്രം തെരഞ്ഞെടുത്ത് ചെയ്യുന്നു. ഷ്രേണി, ജൽസ, ശകുന്തള ദേവി തുടങ്ങിയവയാണ് വിദ്യാ ബാലന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളി കുടുംബ പശ്ചാത്തലമുള്ള വിദ്യാ ബാലൻ ഉറുമി എന്ന ഒറ്റ സിനിമയിൽ മാത്രമാണ് ഇതുവരെ മലയാളത്തിൽ അഭിനയിച്ചത്. കമലിന്റെ ആമി എന്ന സിനിമയിൽ അഭിനയിക്കാൻ വിദ്യ ധാരണയായിരുന്നെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. പകരം മഞ്ജു വാര്യരാണ് ഈ വേഷം ചെയ്തത്.

vidya

അതേസമയം പ്രിയാമണി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ​​പുതിയ മുഖം, ​ഗ്രാൻസ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ, സത്യം തുടങ്ങിയ മലയാള സിനിമകളിലും പ്രിയാമണി ആയിരുന്നു നായിക.

പ്രിയാമണിയെയും വിദ്യയെയും പറ്റി പലർക്കുമറിയാത്ത കാര്യമാണ് ഇവർ ബന്ധുക്കളാണെന്നത്. കസിൻസ് ആണ് പ്രിയയും വിദ്യയും. രണ്ട് പേരും നേരത്തെ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ബന്ധുക്കളാണെങ്കിലും
തങ്ങൾ തമ്മിൽ വലിയ പരിചയം പോലുമില്ലെന്നാണ് വിദ്യയും പ്രിയാമണിയും പറഞ്ഞത്.

priya

'ഞങ്ങളുടെ മാതാപിതാക്കൾ കാണുന്നത് പോലെ ഞങ്ങൾ രണ്ട് പേരും തമ്മിൽ കാണാറില്ല. അവൾ കുടുംബാം​ഗമാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. അവൾക്ക് ഞാൻ ഒരു നല്ല കരിയർ ആശംസിക്കുന്നു,' 2010 ൽ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞതിങ്ങനെ.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

ശേഷം വിദ്യാ ബാലനും പ്രിയാമണിയെ പറ്റി സംസാരിച്ചിരുന്നു. 'നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ ഞങ്ങൾ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്ന്. ഞങ്ങൾ ഡിസ്റ്റൻസ് കസിൻസ് ആണ്. ഞങ്ങൾ ഒരു അവാർഡ് പരിപാടിയിൽ വെച്ചാണ് കാണുന്നത്. ഞങ്ങളുടെ കുടുംബങ്ങൾ പരസ്പരം ബന്ധമില്ല. അവൾ ഒരു നല്ല നടിയാണ്,' വിദ്യാ ബാലൻ പറഞ്ഞതിങ്ങനെ.

Read more about: vidya balan priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X