»   » ആലിയയുടെ അച്ഛന്‍ ചോദിച്ചു, നീ ഇയാളുമായി പ്രണയത്തിലാണോയെന്ന്, ആലിയ ഉത്തരവും നല്‍കി

ആലിയയുടെ അച്ഛന്‍ ചോദിച്ചു, നീ ഇയാളുമായി പ്രണയത്തിലാണോയെന്ന്, ആലിയ ഉത്തരവും നല്‍കി

Posted By:
Subscribe to Filmibeat Malayalam

ദീപികാ പദുക്കോണിനു പിന്നാലെ അച്ഛനോടുള്ള സ്‌നേഹത്തെപ്പറ്റി ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ടും പറയുന്നു. ഏറ്റവംു കൂടുതല്‍ അടുപ്പമുള്ളത് അച്ഛനോടാണെന്ന് ആലിയ പറയുന്നു. എല്ലായിപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് അച്ഛന്‍ തരുന്നത്. തനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്നും താരം പറയുന്നു.

തന്റെ എല്ലാ കാര്യങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നത് അച്ഛനാണ്. തനിക്ക് അതിര്‍വരമ്പ് ഇടാന്‍ ഒരിക്കലും അച്ഛന്‍ ശ്രമിച്ചിട്ടില്ലെന്നും ആലിയ പറയുന്നു. തന്നെ പോലെത്തന്നെ ഗോസിപ്പുകള്‍ തള്ളിക്കളയുകയാണ് പതിവ്. തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍ അച്ഛനും കേട്ടിട്ടുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങള്‍ ഇതുവരെ താനുമായി അച്ഛന്‍ ചര്‍ച്ച നടത്തിയിട്ടില്ല.

alia-bhatt

അച്ഛനു തന്നെ വിശ്വാസമുണ്ടെന്നും താരം പറയുന്നു. ഓരോ വര്‍ഷം കഴിയുംതോറും അച്ഛനുമായുള്ള ബന്ധം കൂടിവന്നിട്ടേയൂള്ളൂ. എല്ലാ കാര്യങ്ങളും അച്ഛനുമായി സംസാരിക്കാറുണ്ട്. തന്റെ ജീവിതത്തില്‍ അച്ഛനറിയാത്ത ഒരു കാര്യവുമില്ലെന്നും ആലിയ പറയുന്നു.

എന്നാല്‍, ഒരിക്കല്‍ തനിക്കെതിരെ വന്ന ന്യൂസ് കണ്ട് അച്ഛന്‍ ചോദിച്ചിട്ടുണ്ട്, നീ ഈ നില്‍ക്കുന്ന നടനുമായി പ്രണയത്തിലാണോയെന്ന്. അന്നു ആലിയ അതിനു രസകരമായ മറുപടിയും നല്‍കി. അങ്ങനെയൊരു പ്രണയം ഉണ്ടെങ്കില്‍ ആദ്യം അയാളല്ലേ അറിയേണ്ടത്. ഈ മറുപടിക്ക് അച്ഛന്റെ പ്രതികരണം ചിരി മാത്രമായിരുന്നുവെന്നും ആലിയ പറയുന്നു.

English summary
Like every father, Mahesh Bhatt is extremely possessive when it comes to daughter Alia but the actress does not mind it as he never intrudes in her space and gives her enough freedom.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam