For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡെയ്‌സി ഇറാനിക്ക് പിന്നാലെ സീനത്ത് അമനും, എവര്‍ഗ്രീന്‍ താരറാണിയുടെ പരാതിയില്‍ നടുങ്ങി സിനിമാലോകം!

  |

  ഹോളിവുഡ് സിനിമയിലെ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ലൈംഗികാരോപണങ്ങളുമായി അഭിനേത്രികള്‍ രംഗത്തെത്തിയതോടെയാണ് പല അഭിനേത്രികളും സിനിമാജീവിതത്തിലെ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായത്. ഭാഷാഭേദമില്ലാത്ത തുറന്നുപറച്ചിലുകളായിരുന്നു പിന്നീട് അരങ്ങേറിയത്. മുന്‍നിര നായികമാരടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളില്‍ സിനിമാലോകം ഒന്നടങ്കം നടുങ്ങിയിരുന്നു.

  വസ്ത്രമഴിച്ച് ശരീരഭാഗം തുറന്നുകാണിക്കാന്‍ ആവശ്യപ്പെട്ടു, നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

  സിനിമയിലെത്തിയ കാലം മുതല്‍ക്കെ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ ഡെയ്‌സി ഇറാനി അടുത്തിടെയാണ് തുറന്നുപറഞ്ഞത്. ആറാമത്തെ വയസ്സില്‍ ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ബാലതരമായി സിനിമയിലേക്കെത്തിയ ഡെയ്‌സിയുടെ സംരക്ഷകനായിരുന്നു അവരെ ഉപദ്രവിച്ചത്. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാള്‍ പ്രമുഖ വ്യവസായിക്കെതിരെ പീഡനാരോപണം ഉന്നയിച്ചത്. ആ താരം ആരാണെന്നുള്ള കാര്യം പുറത്തുവിട്ടിരുന്നില്ല. ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണിയായ സീനത്ത് അമനാണ് വ്യവസായിക്കെതിരെ പരാതി നല്‍കിയത്.

  പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലെത്താത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മല്ലിക സുകുമാരന്‍!

  സീനത്ത് അമന്റെ പരാതി

  സീനത്ത് അമന്റെ പരാതി

  മുംബൈയിലെ വ്യവസായ പ്രമുഖന്‍ തന്നെ ശല്യം ചെയ്യുന്നവെന്ന് വ്യക്തമാക്കിയാണ് താരം ജുഹു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തെ ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും ഇടയ്ക്ക് വെച്ച് അതവസാനിപ്പിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീടും അയാള്‍ വിടാതെ പിന്തുടരുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചുവെന്ന് കാണിച്ചാണ് താരം പോലീസിനെ സമീപിച്ചിട്ടുള്ളത്. ബോളിവുഡ് സിനിമ ഒരുകാലത്ത് സഞ്ചരിച്ചിരുന്നത് സീനത്ത് അമനൊപ്പമായിരുന്നു. ഒട്ടേറെ സിനിമകളുമായി ഒരേ സമയം മുന്നേറിയിരുന്ന അഭിനേത്രിയോട് പ്രേക്ഷകര്‍ക്ക് ഇന്നും പ്രത്യേക ഇഷ്ടമുണ്ട്.

  ഡെയ്‌സി ഇറാനിയുടെ തുറന്നുപറച്ചിലിന് പിന്നാലെ

  ഡെയ്‌സി ഇറാനിയുടെ തുറന്നുപറച്ചിലിന് പിന്നാലെ

  ബാലതാരമായി സിനിമയിലേക്കെത്തിയ സമയം മുതല്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഡെയ്‌സി ഇറാനി തുറന്നുപറഞ്ഞത്. ഫര്‍ഹാന്‍ അക്തറിന്റെ അമ്മയുടെ സഹോദരി കൂടിയായ ഡെയ്‌സിയുടെ വെളിപ്പെടുത്തലിന്റെ നടുക്കം മാറുന്നതിന് മുന്‍പെയാണ് തന്റെ അനുഭവം പരസ്യമാക്കി സീനത്ത് അമന്‍ രംഗത്തെത്തിയിട്ടുള്ളത്. ആറു വയസ്സുള്ളപ്പോള്‍ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. ഹം പാഞ്ചി ഏക് ദാല്‍ഹെ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മദ്രാസിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചതെന്നും താരം തുറന്നുപറഞ്ഞിരുന്നു.

  ലൈം ലൈറ്റിലെ സ്ത്രീകള്‍ സുരക്ഷിതരല്ല

  ലൈം ലൈറ്റിലെ സ്ത്രീകള്‍ സുരക്ഷിതരല്ല

  സിനിമ, ടെലിവിഷന്‍ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. ഹോളിവുഡ് സിനിമയിലെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെയാണ് മിടൂ കാംപയിന്‍ ആരംഭിച്ചത്. ഇതിന് പിന്തുണയുമായി നിരവധി താരങ്ങളെത്തിയിരുന്നു. സിനിമയില്‍ ചിത്രീകരിക്കുന്നത് പോലെ മാന്യമായ പെരുമാറ്റവും സുരക്ഷിതത്വവുമല്ല സ്്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നുവെന്ന് കരുതി മറ്റ് പല കാര്യങ്ങള്‍ക്കും അഭിനേത്രികള്‍ തയ്യാറാവുമെന്ന തരത്തിലുള്ള ധാരണകളാണ് പലരും പുലര്‍ത്തുന്നത്. മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളുമടക്കമുള്ളവര്‍ക്കെതിരെയാണ് പല ആരോപണങ്ങളും.

  ഭാഷാഭേദമില്ല, എല്ലായിടത്തും ഒരുപോലെ

  ഭാഷാഭേദമില്ല, എല്ലായിടത്തും ഒരുപോലെ

  ഹോളിവുഡ്, ബോളിവുഡ് മോളിവുഡ് വ്യത്യാസമില്ലാതെയാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത്. സിനിമയിലേക്ക് കടന്നുവരാന്‍ പലരും മടിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. കഴിവ് മാത്രമുണ്ടായാല്‍ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. തെറ്റിന് നേരെ വിരല്‍ ചൂണ്ടുന്നത് മാത്രമല്ല സ്വന്തം സുരക്ഷയെക്കുറിച്ചും സ്ത്രീകള്‍ ജാഗരൂകാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തില്‍ നായികമാരുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ ചില മാറ്റങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ട്. ഓസ്‌കാര്‍ പുരസ്‌കാര വേദിയിലടക്കം ഇത്തരം സംഭവങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

  English summary
  Daisy Irani, Sridevi, Shakuntala Devi's stories reveal dark side of limelight on child prodigies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X