സിനിമയിലെത്തിയതോടെ ജീവിതം മാറിമറിഞ്ഞു! അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ താരം! കുറിപ്പ് പുറത്ത്!
ആമീര്‍ ഖാന്‍ ചിത്രമായ ദംഗല്‍ കണ്ടവരാരും സൈറ വസീമിനെ മറക്കാനിടയില്ല. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. താരത്തിന്റെ പ്രകടനം ഗംഭീരമായെന്ന് സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. ബോളിവുഡിലെ തന്നെ മുന്‍നിരയിലേക്ക് ഉയരുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പിന്തുടരുന്നത്. ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തയുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് സൈറ തുറന്നുപറഞ്ഞിട്ടുള്ളത്.
5 വര്‍ഷത്തെ സിനിമാജീവിതത്തിന് അന്ത്യം കുറിക്കുകയാമെന്ന് താരം പറയുന്നു. സിനിമയിലെത്തിയതിന് ശേഷം ജീവിതം മാറി മറിഞ്ഞെന്നും അഞ്ജത കാരണം താന്‍ വിശ്വാസത്തില്‍ നിന്നും ഒരുപാട് അകലെ ആയെന്നും താരം പറയുന്നു. 5 വര്‍ഷമായി ചെയ്യുന്ന തൊഴിലിലായാലും വ്യക്തിപരമായ വിഷയങ്ങളിലായാലും തനിക്ക് സന്തോഷം ലഭിച്ചില്ലെന്ന് താരം കുറിച്ചിട്ടുണ്ട്. ഈ രംഗത്തോട് സമരസപ്പെട്ട് പോവാനാവുമെങ്കിലും ഇതല്ല തന്റെ സ്ഥലമെന്ന് താരം കുറിച്ചിട്ടുണ്ട്. സിനിമാലോകത്തുനിന്നും ഒരുപാട് പിന്തുണയും സ്‌നേഹവും ലഭിച്ചു, എന്നാല്‍ താന്‍ അറിയാതെ തന്റെ വിശ്വാസത്തില്‍ നിന്നും അകന്നുപോവുകയായിരുന്നു.

തന്റെ വിശ്വാസത്തെ ഹനിക്കുന്ന ചുറ്റുപാടിലും ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെയാണ് മതവുമായുള്ള തന്‍രെ ബന്ധം പ്രശ്‌നത്തിലായി മാറിയത്. താന്‍ ചെയ്യുന്നതു് ശരിയാമെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു വിശ്വസിച്ചത്. എന്നാല്‍ അത് കേവലമൊരു തെറ്റിദ്ധാരണയായിരുന്നു. ജീവിതത്തില്‍ നിന്നും എല്ലാ അനുഗ്രഹവും നഷ്ടമായതായി പിന്നീടാണ് താന്‍ മനസ്സിലാക്കിയത്. ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.


Click it and Unblock the Notifications











