ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍!
ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവരെ മുംബൈ ഗുരു നാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ നൃത്ത സംവിധായികയാണ് സരോജ് ഖാന്‍. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് തുടങ്ങിയ സിനിമകളിലെ നൃത്തസംവിധാനത്തിന് ആയിരുന്നു സരോജ് ഖാന്‍ ദേശീയ പുരസ്‌കാരം നേടിയത്.

സരോജ് ഖാന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. സരോജ് ഖാന് സാധാരണ ശ്വാസ തടസമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏക്‌ദോ തീന്‍, ചോലി കെ പീച്ചേ ക്യാ ഹെ, ഡോലാരെ ഡോലാരെ, ഹം കേ ആജ് കല്‍ ഹെയ് ഇന്തെസാര്‍ തുടങ്ങിയവ സരോജ് ഖാന്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഹിറ്റ് ഗാനങ്ങളാണ്.
Recommended Video
കരണ്‍ ജോഹര്‍ നിര്‍മ്മിച്ച കലങ്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് എറ്റവുമൊടുവിലായി നൃത്തസംവിധാനം ചെയ്തത്. ചിത്രത്തില്‍ മാധുരി ദീക്ഷിത്തിന്റെ നൃത്ത രംഗമായിരുന്നു സരോജ് ഖാന്‍ ഒരുക്കിയത്. ബോളിവുഡില്‍ ഇതുവരെ 2000ത്തോളം ഗാനരംഗങ്ങള്‍ക്ക് സരോജ് ഖാന്‍ നൃത്ത സംവിധാനം നിര്‍വ്വഹിച്ചിരുന്നു.
അതേസമയം സരോജ് ഖാന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്ക് ശ്വസന പ്രശ്‌നങ്ങളുണ്ടായിരുന്നു, അതിനായി ആശുപത്രിയില്‍ എത്തിച്ചു. സരോജ് ഖാന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗ ലക്ഷണങ്ങളൊന്നുമില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ട്, സരോജ് ഖാനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications