അഞ്ച് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടും, ആമീര്‍ ഖാന്റെ ദംഗല്‍ ബോക്‌സോഫീസില്‍ പായുന്നു!
ആമീര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഡിസംബര്‍ 23നാണ് തിയേറ്ററുകളില്‍ എത്തിയത്. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ആമീര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഡിസംബര്‍ 23നാണ് തിയേറ്ററുകളില്‍ എത്തിയത്. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസം 29.78 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ 100 കോടി സ്വന്തമാക്കിയ ദംഗലിന്റെ അഞ്ച് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.
ഇതുവരെ 2 ദംഗല്‍ ഇന്ത്യയിലെ മുന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 200 കോടിയിലേക്ക് കുതിക്കുന്നതായി റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ദംഗലിന്റെ അഞ്ച് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനീലൂടെ തുടര്‍ന്ന് വായിക്കൂ...

ഫസ്റ്റ് ഡേ കളക്ഷന്‍
റിലീസ് ചെയ്ത ആദ്യ ദിവസം( ഡിസംബര്‍ 23, വെള്ളി) 29.78 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

രണ്ടാം ദിവസം
34.83 കോടിയാണ് ചിത്രം രണ്ടാം ദിവസം ബോക്‌സോഫീസില്‍ നേടിയത്.

മൂന്നാം ദിവസം
മൂന്നാം ദിവസമായ തിങ്കളാഴ്ച 42.35 കോടി ദംഗല്‍ നേടി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ കളക്ഷന്‍ കൂട്ടാന്‍ സഹായിച്ചത്.

നാലാം ദിവസം
നാലാം ദിവസമായ തിങ്കളാഴ്ച 25.48 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടി.

അഞ്ചാം ദിവസം
അഞ്ചാം ദിവസം 23.07 കോടിയാണ് കളക്ഷന്‍. ഇതുവരെ 155.53 കോടി നേടി.


Click it and Unblock the Notifications











