ആമീര്‍ ഖാന്റെ ദംഗല്‍, പതിമൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്!
ആമീര്‍ ഖാന്റെ ദംഗല്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഇതുവരെ 295.14 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.
ആമീര്‍ ഖാന്റെ ദംഗല്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഇതുവരെ 295.14 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. പുതിയ സാമ്പത്തിക പരിഷ്‌കരണം ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമെന്ന് കരുതിയെങ്കിലും ചിത്രത്തിന്റെ കളക്ഷനെ മോശമായി ബാധിച്ചിട്ടില്ല. സൗത്ത് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദംഗല്‍
മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദംഗല്‍. ആമീര്‍ ഖാന്‍, സാക്ഷി തന്‍വാര്‍, ഫാത്തിമ സെന സായിക്, സൈറ വാസിം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് നിതേഷ് തീവാരിയാണ്.

നാലാമത്തെ ചിത്രം
പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ആമീറിന്റെ ദംഗല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. എസ്എസ് രാജമൗലിയുടെ ബാഹുബലി 792 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍ 626 കോടിയും സുല്‍ത്താന്‍ 584.15 കോടിയുമാണ് ബോക്‌സോഫീസില്‍ നേടിയത്.

ആദ്യ ദിവസം
റിലീസ് ചെയ്ത ആദ്യ ദിവസം 29.78 കോടിയാണ് ദംഗല്‍ ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 410 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.

നിര്‍മാണം
ആമീര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ദംഗല്‍ നിര്‍മിച്ചത്.


Click it and Unblock the Notifications











