»   » ദംഗലിന്റെ 15 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍; ബോളിവുഡില്‍ 400 കോടി ക്ലബ്ബിനു ദംഗല്‍ തുടക്കമിടുമോ?

ദംഗലിന്റെ 15 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍; ബോളിവുഡില്‍ 400 കോടി ക്ലബ്ബിനു ദംഗല്‍ തുടക്കമിടുമോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആമിര്‍ ചിത്രം ദംഗല്‍ 15 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതുവരെ ചിത്രം 313.50 കോടിയാണ് ബോക്‌സോഫീസില്‍  ചിത്രം നേടിയത്. സമാന പ്രമേയവുമായെത്തിയ സല്‍മാന്‍ ചിത്രം സുല്‍ത്താന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ദംഗല്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

നോട്ട് നിരോധനം മറ്റു ചിത്രങ്ങളുടെ കളക്ഷനെ സാരമായി ബാധിച്ചപ്പോളും ദംഗലിനെ ഒട്ടും ബാധിച്ചില്ലെന്നാണ് വാസ്തവം. സൂപ്പര്‍ ഹിറ്റാകുമെന്നു പ്രതീക്ഷിച്ചിരുന്ന പല ചിത്രങ്ങളും ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഇതിനകം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഉള്‍പ്പെടെ 500 കോടി കടന്നിരുന്നു.

നിതേഷ് തിവാരി ചിത്രം

മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ ചിത്രമാണ് ദംഗല്‍. ആമീര്‍ ഖാന്‍, സാക്ഷി തന്‍വാര്‍, ഫാത്തിമ സെന, സൈറ വാസിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മൂന്നാമത്തെ ചിത്രം

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് ദംഗല്‍ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ആമിര്‍ ഖാന്റെ പികെ ആണ് ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം. 331 കോടിയാണ് പികെ യുടെ കളക്ഷന്‍. രണ്ടാം സ്ഥാനം സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാനാണ്. 320.34 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

ദംഗലിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത ദിവസം 29.78 കോടിയാണ് ദംഗല്‍ ബോക്‌സോഫീസില്‍ നേടിയത്. 12 ദിവസം പിന്നിടുമ്പോള്‍ 410 കോടിയായിരുന്നു ദംഗല്‍ നേടിയത്.

400 കോടി ക്ലബ്ബിനു തുടക്കമിടുമോ?

കഴിഞ്ഞ വാരാന്ത്യദിവസങ്ങളില്‍ ചിത്രം നല്ല കളക്ഷനാണ് നേടിയത്. വെള്ളി (18.59 കോടി), ശനി(23.07), ഞായര്‍ (32.04 ) എന്നിങ്ങനെയായിരുന്നു ദംഗലിന്റെ കളക്ഷന്‍. തിയേറ്ററില്‍ ജൈത്രയാത്ര തുടരുന്ന ദംഗല്‍ ബോളിവുഡില്‍ ഒരു 400 കോടി ക്ലബ്ബിനു തുടക്കമിടുമോ എന്നാണ് പ്രേക്ഷക ലോകം ഉറ്റുനോക്കുന്നത്.

English summary
Dangal box office collection day 15: After emerging as the highest grosser of 2016, Dangal is now eyeing on breaking other records held by all-time blockbuster films PK and Bajrangi Bhaijaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam