ദംഗല്‍ സംവിധായകന്റെ ചിച്ചോരെ ട്രെയിലര്‍ തരംഗമാവുന്നു! സുശാന്ത് സിങിനൊപ്പം തിളങ്ങി ശ്രദ്ധ കപൂറും
ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ചിച്ചോരെ. എംഎസ് ധോണി ബയോപിക്കിലൂടെ ശ്രദ്ധേയനായ സുശാന്ത് സിങ് രജ്പുതാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ശ്രദ്ധ കപൂര്‍ നായികയാവുന്ന സിനിമയുടെ രസകരമായ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. റൊമാന്റിക്ക് കോമഡി ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
അഞ്ചു മണിക്കൂര്‍കൊണ്ട് രണ്ടര മില്യണിലധികം ആളുകളാണ് സിനിമയുടെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ദംഗല്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. സെപ്റ്റംബര്‍ ആറിനാണ് ചിച്ചോരെ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഫോക്‌സ്റ്റാര്‍ സ്റ്റുഡിയോസ്, നാദിയദ്വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിതേഷ് തിവാരി, പിയൂഷ് ഗുപ്ത, നിഖില്‍ മല്‍ഹോത്ര തുടങ്ങിയവര്‍ തിരക്കഥയെഴുതിയ ചിത്രത്തിന് പ്രീതം സംഗീതം നല്‍കിയിരിക്കുന്നു. സുശാന്ത് സിങിനും ശ്രദ്ധ കപൂറിനും പുറമെ വരുണ്‍ ശര്‍മ്മ, പ്രതീക് ബബ്ബാര്‍, താഹിര്‍ രാജ് ബാസിന്‍, വോള്‍ഫ് രജ്പുത്, സഹര്‍ഷ് ശുക്ല, തുഷാര്‍ പാണ്ഡെ, നൈനീഷ് നീല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











