എന്റെ അഭിനയത്തെയും കഴിവിനെയും പ്രശംസിക്കരുത്! അഭ്യര്‍ത്ഥനയുമായി ദംഗല്‍ താരം

By Prashant V R

ആമിര്‍ ഖാന്റെ ദംഗലിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് സൈറ വസീം. സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ദംഗലില്‍ ആമിര്‍ ഖാന്റെ രണ്ട് മക്കളില്‍ ഒരാളായിട്ടാണ് സൈറ അഭിനയിച്ചത്. നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു.

ദംഗലിന് പിന്നാലെയാണ് നടി ആമിര്‍ ഖാന്റെ തന്നെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചത്. രണ്ടാം ചിത്രവും സൈറ വസീമിന്റെതായി ബോക്‌സോഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന് ശേഷമാണ് നടി സിനിമാഭിനയം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. നടിയുടെ തീരുമാനം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുകയും ചെയ്തിരുന്നു.

അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളിലെ

അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ നടിയാണ് സൈറ വസീം. ആമിര്‍ ഖാന്‍ ചിത്രം ദംഗലിലെ പ്രകടനത്തിന് ഇന്നും നടിയെതേടി അഭിനന്ദനങ്ങള്‍ എത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം സൈറ വസീമിന്റെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തന്നെ തേടിയെത്തുന്ന

തന്നെ തേടിയെത്തുന്ന പ്രശംസകള്‍ക്കെല്ലാം വിലക്ക് വെക്കുകയാണ് താരം. തന്റെ അഭിനയത്തെയും കഴിവിനെയും പ്രശംസിക്കരുതെന്നാണ് സൈറയുടെ പുതിയ അഭ്യര്‍ത്ഥന. അഭിനന്ദന വാക്കുകള്‍ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നും സൈറ തന്റെ പുതിയ ട്വീറ്റില്‍ പറയുന്നു.

ആളുകള്‍ തന്നോട് കാണിക്കുന്ന

ആളുകള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെങ്കിലും പ്രശംസകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തനിക്കാവില്ലെന്നും നടി പറയുന്നു. അത് തന്റെ ഇമാനിന് എതിരാണ്. പ്രശംസിക്കുന്നതിന് പകരം തന്റെ കുറവുകളെ പരിഹരിച്ച് ഹൃദയത്തിലെ ശൂന്യതയെ പ്രകാശം കൊണ്ട് നിറയ്ക്കാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നാണ് നടി അഭ്യര്‍ത്ഥിക്കുന്നത്.

വിശ്വാസത്തില്‍ ദൃഡമായി

വിശ്വാസത്തില്‍ ദൃഡമായി നില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്നും ഒരു മുസ്ലീമായി ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കണമെന്നും സൈറ ട്വിറ്ററില്‍ കുറിച്ചു. മുന്‍പ് സിനിമാഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞുകൊണ്ടുളള നടിയുടെ പോസ്റ്റും വൈറലായിരുന്നു. മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് സൈറ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തത്.

അഞ്ച് വര്‍ഷം മുന്‍പ്

അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിതന്നുവെന്ന് അന്ന് നടി പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെളളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ വസീം തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ് സിനിമാഭിനയം നിര്‍ത്തുകയാണെന്ന് നടി അറിയിച്ചത്.

More from Filmibeat

Read more about: dangal zaira wasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X