»   » ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍ കുതിക്കുന്നു ചരിത്രത്തിലേക്ക്... 2000 കോടി???

ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍ കുതിക്കുന്നു ചരിത്രത്തിലേക്ക്... 2000 കോടി???

By: Karthi
Subscribe to Filmibeat Malayalam

1000 കോടി എന്ന മാസ്മരിക സംഖ്യയിലേക്ക് ആദ്യം ഓടിക്കയറിയ ചിത്രമായിരുന്നു ബാഹുബലി. അക്ഷരാര്‍ത്ഥത്തില്‍ ഓടിക്കയറുക തന്നെയായിരുന്നു. ബാഹുബലിക്ക് പിന്നാലെ ചൈനയില്‍ റിലീസിനെത്തിയ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ ബാഹുബലി കീഴടക്കിയ റെക്കോര്‍ഡുകള്‍ക്കൊപ്പം കുതിക്കാന്‍ ആരംഭിച്ചു. 1000, 1500 കോടികള്‍ പിന്നിട്ട ബാഹുബലിക്ക് പിന്നാലെ അതേ വേഗത്തില്‍ ദംഗലും ഈ അക്കങ്ങളെ സ്വന്തമാക്കി. ഇപ്പോള്‍ ബാഹുബലിയെ പിന്നിലാക്കി 1700 കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായും മാറി. 

മികച്ച കഥയും അവതരണവും, പ്രേക്ഷകാഭിപ്രായവും നേടി... പക്ഷെ, ചാക്കോച്ചന്‍ ചിത്രത്തിന് ചുവട് പിഴച്ചു???

Dangal

ഇപ്പോള്‍ 2000 കോടി എന്ന സ്വപ്‌ന സംഖ്യ സ്വന്തമാക്കാനുള്ള കുതിപ്പിലാണ് ഇരു ചിത്രങ്ങളും. അതില്‍  ഏറ്റവും അടുത്ത് നില്‍ക്കന്നത് ആമിര്‍ ചിത്രം ദംഗലാണ്. ഡിസംബറില്‍ ഇന്ത്യയിലും ചൈന ഒഴികെയുള്ള രാജ്യങ്ങളിലും റിലീസ് ചെയ്ത ദംഗല്‍ ആകെ നേടിയത് 718 കോടിയായിരുന്നു. പിന്നീടാണ് ചിത്രം മെയ് അഞ്ചിന് ചൈനയില്‍ 9000 തിയറ്ററുകളില്‍ റിലീസിനെത്തിയത്. 

ശശികലയുടെ ഭീഷണി വിലപ്പോയില്ല! രണ്ടാമൂഴം അല്ല, മഹാഭാരതം, അതു മതി... മാറ്റാന്‍ ഉദ്ദേശമില്ല!!!

bahubali dangal

4000 തിയറ്ററുകളില്‍ റിലീസ് ചെയ്ത ആമിര്‍ ചിത്രം പികെ 100 കോടിയിലധികം കളക്ഷന്‍ ചൈനയില്‍ നിന്നും നേടിയിരുന്നു. ദംഗല്‍ ചൈനയില്‍ നിന്നുമാത്രം 1000 കോടി നേടിക്കഴിഞ്ഞു. ചൈനയില്‍ 1000 കോടി പിന്നിടുന്ന 33മത്തെ ചിത്രമാണ് ദംഗല്‍. 

എന്റെ തല..എന്റെ ഫിഗര്‍...! അര്‍ണബിനെ ട്രോളി ലല്ലുവും ഗോപീകൃഷ്ണനും..! വീഡിയോ സൂപ്പര്‍ഹിറ്റ്...!!

ഗുസ്തി പശ്ചാത്തലമായുള്ള സ്‌പോര്‍ട്‌സ് ചിത്രമാണ് ദംഗല്‍. തന്റെ രണ്ട് പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് ഗുസ്തിക്കാരാക്കി മാറ്റിയ മാഹാവീര്‍ സിംഗ് ഫഗോട്ട് എന്ന ഗുസ്തിക്കരന്റെ യഥാര്‍ത്ഥ ജീവിതത്തിന്റെ ചലിച്ചിത്രാവിഷ്‌കാരമായിരുന്നു ദംഗല്‍. ആമിര്‍ ഖാനാണ് മഹാവീര്‍ സിംഗായത്.

English summary
Dangal created history by minting over Rs 1000 crores at the Chinese box office. The worldwide earnings of the movie is nearing the Rs 2000 crore mark. If the movie manages to cross the mark, it will be the first ever Indian movie to do so.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam