ആമീര്‍ ഖാന്റെ ദംഗല്‍, ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി
ആമീര്‍ ഖാന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദംഗല്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.
ആമീര്‍ ഖാന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദംഗല്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാണ് ആമീര്‍ ഖാന്‍ എത്തുന്നത്.
ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫൊഗോട്ടന്റെയും ബബിത കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ ഫൊഗോട്ടനെയാണ് ആമീര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പികെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആമീര്‍ ഖാന്‍ നായകനായി എത്തുന്നതാണ് ചിത്രം കൂടിയാണിത്. ചിത്രത്തിന് വേണ്ടി ആമീര്‍ തന്റെ ശരീര ഭാരം കൂട്ടിയത് ചര്‍ച്ചയായിരുന്നു 95 കിലോ ഭാരമാണ് ചിത്രത്തിന് ആമീര്‍ ഖാന്‍ കൂട്ടിയത്.
ആമീര്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്ത വേഷത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണൂ..
ആമിര്‍ ഖാന്റെ ഫോട്ടോസിനായി


Click it and Unblock the Notifications