»   » ആമിര്‍ ഖാന്റെ 'ദംഗല്‍' ചൈനയില്‍ റിലീസ് ചെയ്യുന്നു, സ്‌ക്രീനുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!!

ആമിര്‍ ഖാന്റെ 'ദംഗല്‍' ചൈനയില്‍ റിലീസ് ചെയ്യുന്നു, സ്‌ക്രീനുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!!

Posted By:
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്റെ സിനിമകളില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ആദ്യ ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ദംഗല്‍ വീണ്ടും റിലീസിനൊരുങ്ങുരകയാണ്.

ഇന്ത്യയില്‍ റിലീസായതിനേക്കാള്‍ പ്രധാന്യത്തോടെ ചിത്രം ചൈനയിലാണ് റിലീസിനൊരുങ്ങുന്നത്. 9,000 സ്‌ക്രീനുകളിലാണ് ചിത്രം ചൈനയില്‍ റിലീസാവുന്നത്.

ദംഗല്‍

ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. നീതേഷ് തീവരി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ഡാസംബരിലാണ് റിലീസ് ചെയ്തത്.

ചൈനയില്‍ റിലീസിനൊരുങ്ങുന്നു

ഗുസ്തി ഇതിവൃത്തമാക്കി നിര്‍മ്മിച്ച ചിത്രം ചൈനയില്‍ റിലീസിനൊരുങ്ങുകയാണ്. 9,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. .ചൈനയില്‍ തന്നെ ഇത്രയധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്.

ഇന്ത്യന്‍ സിനിമക്ക് കിട്ടുന്ന വലിയ പ്രചോദനം

ഇന്ത്യയില്‍ നിന്നും ഒരു സിനിമ ചൈനയില്‍ ഇത്രയും പ്രചാരത്തോടെ റിലീസ് ചെയ്യുന്നത് ഇതാദ്യമായിട്ടായിരിക്കും. അതോടെ രാജ്യത്തെ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായി വലിയൊരു അംഗീകാരം കൂടിയായിരിക്കും ദംഗലിന്റെ ഈ വിജയം.

റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു

ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും വാരി കൂട്ടിയ കോടികള്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. ആദ്യ ദിനം 29.78 കോടിയായിരുന്നു ചിത്രം സ്വന്തമാക്കിയത്.

മുമ്പും ആമിര്‍ ചിത്രം ചൈനയിലെത്തിയിരുന്നു

ആമിര്‍ ഖാന്റെ ഏക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായിരുന്നു പി കെ. ചിത്രം ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ്അവിടെ നിന്നും 100 കോടി നേടിയ ചിത്രം 4,000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍

ആമിര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ആമിര്‍ ഖാനൊപ്പം സാക്ഷി തന്‍വാര്‍, ഫാത്തിമ സന ഷെയ്ക്, സന്യ മല്‍ഹോത്ര, സുഹാനി , സൈറ വസീം തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

English summary
Dangal To Get Widest Release Across 9,000 Screens In China

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam