»   » ദങ്കലിന്റെ സെറ്റില്‍ ആമീര്‍ കുഴഞ്ഞ് വീണു

ദങ്കലിന്റെ സെറ്റില്‍ ആമീര്‍ കുഴഞ്ഞ് വീണു

Posted By:
Subscribe to Filmibeat Malayalam

നീതീഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദങ്കലിന്റെ സെറ്റില്‍ ആമീര്‍ കുഴഞ്ഞു വീണു. പഞ്ചാബിലെ ലുദിയാനയില്‍ വച്ച് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് ആമീര്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തുമെന്ന് ആമീര്‍ അറിയിച്ചു.

പികെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആമീര്‍ ഖാന്‍ നായകാനായി എത്തുന്ന ചിത്രമാണ് ദങ്കല്‍. വ്യത്യസ്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ആമീര്‍ പുതിയ ചിത്രത്തില്‍ ഒരു ഗുസ്തികാരന്റെ വേഷത്തിലാണ് എത്തുന്നത്. ഗുസ്തികാരന്റെ വേഷമായതുക്കൊണ്ട് തന്നെ ആമീര്‍ തന്റെ ശരീരത്തിന് വരുത്തിയ മാറ്റവും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

aamir-khan-dangal

95 കിലോ ഭാരമാണ് ചിത്രത്തിന് വേണ്ടി ആമീര്‍ ഖാന്‍ കൂട്ടിയിരിക്കുന്നത്. ഹോളിവുഡ് വിദഗ്ധരുടെ സഹായത്തോടെയാണ് ഗുസ്തികാരന്റെ ആമീര്‍ ഗുസ്തികാരന്റെ ശരീരം ഉണ്ടാക്കിയതത്രേ. എന്നാല്‍ ഇത്രയും ഭാരം കൂട്ടിയത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരീശീലകനുമായ മഹാവീര്‍ ഫൊഗോട്ടോനെയാണ് ആമീര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആമീര്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്ത വേഷത്തില്‍ എത്തുന്ന ദങ്കല്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
Aamir Khan, who was shooting in Ludhiana (Punjab) for his next film, Dangal, collapsed after sustaining a shoulder injury on the sets on Saturday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam