»   » ബോക്‌സ് ഓഫീസ് രാജാവ് ആമിര്‍ ഖാന്‍ തന്നെ!!! ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍ കുതിപ്പ്!!!

ബോക്‌സ് ഓഫീസ് രാജാവ് ആമിര്‍ ഖാന്‍ തന്നെ!!! ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍ കുതിപ്പ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുകയായിരുന്നു ബാഹബലി ദ കണ്‍ക്ലൂഷന്‍ എന്ന എസ്എസ് രാജമൗലി ചിത്രം. 1000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ സ്വന്താമാക്കിക്കഴിഞ്ഞു. 1500 കോടി എന്ന റെക്കോര്‍ഡും ബാഹുബലിക്ക് തന്നെ. 

ഗോദയുടെ പ്രചരണത്തിന് മോഹന്‍ലാലും മോദിയും!!! ആഘോഷമാക്കി ഗോദ ടീം...

Bahubali Dangal

എന്നാല്‍ ബാഹുബലിക്ക് പിന്നാലെ ആയിരം കോടിയിലേക്കും 1500 കോടിയിലേക്കും എത്തിയ ആമിര്‍ ഖാന്‍ ചിത്രം ഇപ്പോള്‍ ബാഹുബലിയെ ബോക്‌സ് ഓഫീസില്‍ മലര്‍ത്തി അടിച്ച് മുന്നോട്ട് കുതിക്കുകയാണ്. ബാഹുബലി 6500 ആഗോള തലത്തില്‍ റിലീസ് ചെയ്തപ്പോള്‍ ചൈനയില്‍ മാത്രം ആറായിരം തിയറ്ററുകളിലാണ് ദംഗല്‍ പ്രദര്‍ശനത്തിലെത്തിയത്. ഒരു ഇന്ത്യന്‍ ചിത്രം ചൈനയില്‍ ഇത്രയധികം തിയറ്ററില്‍ റിലീസ് ചെയ്യുന്നതും ഇതാദ്യം. ആമിര്‍ ഖാന്‍ ചിത്രം പികെ 4000 തിയറ്ററുകളിലാണ് ചൈനയില്‍  റിലീസ് ചെയ്തത്. 

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

dangal

ചൈനയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ദംഗല്‍ ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായിരുന്നു 718 കോടി കളക്ട് ചെയ്തിരുന്നു. പികെ നേടിയ 743 കോടിക്കും പിന്നിലായിരുന്നും ദംഗലിന്റെ സ്ഥാനം. ചൈനയില്‍ ദംഗലിന് ലഭിക്കുന്ന സ്വീകാര്യതയാണ് ബാഹുബലിയെ മറികടക്കാന്‍ ചിത്രത്തെ സഹായിച്ചത്. ചൈനയില്‍  നിന്ന് മാത്രമായി 810 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

ബീഫിനെ തടയുന്ന മോദിയും ബിജെപിയും അറിയണം; 21316 കോടി എവിടെ നിന്ന്? എല്ലാം തകരും!!

bahubali

1743 കോടി രൂപയാണ് ദംഗല്‍ ഇത് വരെ നേടിയ കളക്ഷന്‍. ബാഹുബലിക്ക് 1530 വരെ നേടാനേ സാധിച്ചിട്ടുള്ളു. രണ്ട് ചിത്രങ്ങളും പ്രദര്‍ശനം തുടരുകയാണ്. മെയ് അഞ്ചിനാണ് ദംഗല്‍ ചൈനയില്‍ പ്രദര്‍ശത്തിന് എത്തിയത്. തായ് വാനിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതേ സമയം ബാഹുബലി ദ കണ്‍ക്ലൂഷന്റെ ചൈനീസ് പതിപ്പ് ഇറക്കാനുള്ള ആലോചനയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ചൈനയിലും പ്രദര്‍ശനത്തിനെത്തിയാല്‍ ദംഗലിനെ നേട്ടങ്ങളെ മറികടന്ന് ബഹുദൂരം മുന്നിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

English summary
There was a mouthwatering contest between Aamir Khan’s Dangal and SS Rajamouli’s Baahubali 2: The Conclusion to become the highest grossing Indian movie. Baahubali 2 held the top spot for a long time but now according to latest reports, the Aamir Khan starrer has surpassed it to seal the numero uno position.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam