ശില്പ കിടിലന്‍ തന്നെ: ഡാനിയല്‍ ക്രെയ്ഗ്
ബോളിവുഡില്‍ വലിയ സംഭവമൊന്നുമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് നാലാളറിയുന്ന താരമാണ് താനെന്ന് മുമ്പേ തെളിയിച്ചിട്ടുള്ളവളാണ്

വെള്ളിത്തിരയില്‍ അവസരങ്ങള്‍ കുറഞ്ഞ കാലത്ത് കയ്യില്‍ കിട്ടിയ ബിഗ് ബ്രദര്‍ ഷോയും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെയുടെ ചുംബനവുമെല്ലാം താരത്തെ പ്രശസ്‌തിയുടെ വെള്ളി വെളിച്ചത്തിലേക്ക് തിരിച്ചെത്തിയ്‌ക്കുകയായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പ്രശസ്‌തിയുടെ ഗ്രാഫ് ഒന്നു കൂടി ഉയര്‍ന്നിരിയ്‌ക്കുകയാണ്. പുതിയ ബോണ്ട് അവതാരം ഡാനിയല്‍ ക്രെയ്‌ഗിന്റെ അഭിനന്ദനങ്ങളാണ് ശില്‌പയുടെ ഗ്രാഫ് ഉയര്‍ത്തിയിരിക്കുന്നത്.
ശില്‌പയുടെ സൗന്ദര്യം, പുഞ്ചിരി, വ്യക്തിത്വം ഇതൊക്കെയാണ് ക്രെയ്‌ഗിനെ വീഴ്‌ത്തിയത്. ഒരു പത്രത്തിന് നല്‌കിയ അഭിമുഖത്തിനിടെയാണ് ക്രെയ്‌ഗ് ബോളിവുഡ് താരത്തെ പ്രശംസ കൊണ്ട് പൂമൂടല്‍ നടത്തിയത്. 'ശില്‌പയെ ഒഴിച്ച് മറ്റൊരു ഇന്ത്യന്‍ താരത്തെയും ഞാന്‍ പരിചയപ്പെട്ടിട്ടില്ല.
കഴിവിനൊപ്പം സൗന്ദര്യവും അവര്‍ക്കുണ്ട്'. ബോണ്ട് നായികയാകാനുള്ള അര്‍ഹതയും ശില്‌പയ്‌ക്കുണ്ടെന്ന് ക്രെയ്‌ഗ് പറയുന്നു. ആരെയും കൊല്ലുന്ന സൗന്ദര്യം തന്നെയാണ് ഒരു ബോണ്ട് നായികയാനുള്ള താരത്തിന്റെ യോഗ്യതയായി ക്രെയ്ഗ് കാണുന്നത്.
താരത്തിന്റെ ശരീരവടിവല്ല, സൗന്ദര്യവും പുഞ്ചിരിയുമാണ് തന്നെ ആകര്‍ഷിച്ചതെന്നും ക്രെയ്‌ഗ് പറയുന്നു.


Click it and Unblock the Notifications