»   »  പ്രേക്ഷകരെ കരയിപ്പിച്ചു കൈയ്യടി നേടിയ ആ കൊച്ചു താരം നായകനായി തിരിച്ചെത്തുന്നു

പ്രേക്ഷകരെ കരയിപ്പിച്ചു കൈയ്യടി നേടിയ ആ കൊച്ചു താരം നായകനായി തിരിച്ചെത്തുന്നു

Posted By: Ambili
Subscribe to Filmibeat Malayalam
ചെറുപ്പത്തിലെ ഒറ്റ സിനിമ കൊണ്ടു തന്നെ കഴിവ് തെളിയിച്ച താരമാണ് ദര്‍ഷീല്‍ സഫാരി. പേരു കേട്ടാല്‍ പെട്ടെന്ന് ഓര്‍മ്മ വരില്ലെങ്കില്‍ ദര്‍ഷീല്‍ അഭിനയിച്ച സിനിമയും കഥാപാത്രത്തെയും ആരും മറന്നിട്ടുണ്ടാവില്ല.

'താരേ സമീന്‍ പര്‍' എന്ന ഹിന്ദി ചിത്രത്തിലാണ് ഇഷാന്‍ അവസ്തി എന്ന കഥാപാത്രമായി ദര്‍ഷീല്‍ ആദ്യമായി അഭിനയിച്ചത്. കാഴ്ചയുടെ വ്യത്യസ്ത കൊണ്ട് പഠനവൈകല്യം ബാധിച്ച കുട്ടിയാണ് ഇഷാന്‍ അവസ്തി. തന്റെ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ കഴിയാതെ നിസ്സഹയാകനായി നില്‍ക്കുന്ന ഇഷാന്‍ അവസ്തിയുടെ പല രംഗങ്ങളും പ്രേഷകരെ വികാരനിര്‍ഭരമാക്കി.

darsheel-safary

അന്നു ഒമ്പതു വയസുകാരാനായിരുന്ന ദര്‍ഷീല്‍ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുകയാണ്. ബോളുവുഡില്‍ പ്രണയനായകനാവാനാണ് ദര്‍ഷീല്‍ തയ്യാറെടുക്കുന്നത്.

ആദ്യ സിനിമയില്‍ പല്ലു പൊങ്ങിയ പയ്യന്റെ ലുക്ക് അടിമുടി മാറ്റി നായകന്റെ സ്റ്റെയിലിലേക്ക് എത്തിയിരിക്കുകയാണ് ദര്‍ഷീല്‍. കൗമാര പ്രണയം പ്രമേയമാക്കി പ്രദീപ് അറ്റ്‌ലുരി സംവിധാനം ചെയ്യുന്ന ചിത്രം ക്യുക്കിയിലാണ് ദര്‍ഷീല്‍ അഭിനയിക്കുന്നത്.ടോണി ഡിസൂസയും വികാസ് മോഹനും നിഥിന്‍ ഉപാധ്യയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

English summary
Darsheel Safary: The kid from Taare Zameen Par is now doing New film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam