'തുപ്പാക്കി താരം വിദ്യുത് ജംവാലിന്റെ കാമുകി, കരിഷ്മയുടെ ഭർത്താവിന്റെ മുൻ ഭാര്യ'; നന്ദിതയുടെ പ്രണയങ്ങൾ!
വിദ്യുത് ജംവാൽ എന്ന് പേരിനേക്കാൾ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് വിദ്യുത് സുപരിചിതനായത് തുപ്പാക്കിയിലെ വില്ലൻ വേഷത്തിലൂടെയാണ്. വിജയ് നായകനായ സിനിമയിൽ മയക്ക് മരുന്ന് മാഫിയയുടെ തലവനായിട്ടാണ് വിദ്യുത് പ്രത്യക്ഷപ്പെട്ടത്. തുപ്പാക്കിയിൽ വില്ലനായിരുന്നുവെങ്കിലും വിദ്യുതിന് നിരവധി ആരാധകരെ സിനിമയിലൂടെ സമ്പാതിക്കാൻ കഴിഞ്ഞു. തുപ്പാക്കിക്ക് ശേഷം അഞ്ചാൻ എന്ന സൂര്യയുടെ തമിഴ് ചിത്രത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തായും വിദ്യുത് പ്രത്യക്ഷപ്പെട്ടു. നടനെന്നതിലുപരി ആക്ഷൻ കൊറിയോഗ്രഫിയടക്കം എല്ലാത്തിലും വിദ്യുത് കഴിവ് തെളിയിച്ചിട്ടുണ്ട്.
കമന്റോ എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങൾ വൈറലായതോടെയാണ് വിദ്യുത് ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബോളിവുഡിലെ യുവ ആക്ഷൻ ഹീറോ എന്നാണ് വിദ്യുതിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. കളരിപ്പയറ്റും വിദ്യുത് അഭ്യസിച്ചിട്ടുണ്ട്. വിദ്യുതിന്റെ കരിയറിലെ ആദ്യ സിനിമ സംഭവിച്ചത് 2011ൽ ആണ്. അത് ശക്തി എന്ന തെലുങ്ക് ചിത്രമായിരുന്നു. ആ സിനിമ പുറത്തിറങ്ങിയ ശേഷം ഫോഴ്സ് എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ വിദ്യുതിന് ക്ഷണം വന്നു. അങ്ങനെ ഫോഴ്സിലൂടെ ബോളിവുഡിലെത്തി.

ഊസരവല്ലി, സ്റ്റാൻലി കാ ദാബ, ബില്ല 2 തുടങ്ങിയ സിനിമകളിലും വിദ്യുത് ജംവാൽ അഭിനയിച്ചു. അജിത്ത് സിനിമ ബില്ല 2 ആണ് തമിഴ് സിനിമാ മേഖലയിലേക്ക് വിദ്യുതിന് വഴി തുറന്നത്. കൊവിഡിനെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞ് കിടന്ന സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങലൾക്ക് വേണ്ടി തങ്ങളുടെ ചെറിയ സിനിമകൾ തഴയപ്പെടുന്നുവെന്ന് ആരോപിച്ച് വിദ്യുത് സോഷ്യൽമീഡിയ വഴി പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഖുദാ ഹാഫിസ്, സനക്, ദി പവർ തുടങ്ങിയവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിദ്യുത് ജംവാൽ ചിത്രങ്ങൾ. നാൽപത്തിയൊന്നുകാരനായ വിദ്യുത് ഇപ്പോൾ പ്രണയത്തിലാണ്. ബോളിവുഡിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറായ നന്ദിത മെഹ്താനിയുമായിട്ടാണ് വിദ്യുത് ജംവാൽ പ്രണയത്തിലായിരിക്കുന്നത്.

ഇരുവരുടേയും വിവാഹ നിശ്ചയം ചടങ്ങ് വരെ അടുത്തിടെ നടന്നിരുന്നു. വിദ്യുതിനെ കണ്ടെത്തും മുമ്പ് കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായും രൺബീർ കപൂറുമായെല്ലാം നന്ദിത മെഹ്താനി പ്രണയത്തിലായിരുന്നു. വിരാട് കോഹ്ലിയുടെ സ്റ്റൈലിസ്റ്റ് കൂടിയാണ് നന്ദിത. കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂറിനെ നന്ദിത മെഹ്താനി വിവാഹം ചെയ്തിരുന്നുവെന്നും വിവാഹം നടന്ന് കുറച്ചുനാൾ പിന്നിട്ടപ്പോൾ തന്നെ ഇരുവരും പിരിഞ്ഞുവെന്നുമാണ് ബോളിവുഡിൽ പ്രചരിക്കുന്ന കഥകൾ. ശേഷമാണ് കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. എന്നാൽ കടുത്ത മാനസീക പീഡനും ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നതിനാലാണ് കരിഷ്മ സഞ്ജയ് കപൂറിൽ നിന്നും വിവാചമോചനം നേടിയത്. സഞ്ജയ് കപൂറുമായുള്ള പ്രണയം തകർന്ന ശേഷം നന്ദിത രൺബീറുമായി പ്രണയത്തിലായി.
Recommended Video

ഇരുവരും നാളുകളോളം പ്രണയിച്ചു. നന്ദിതയോട് രൺബീറിന് കടുത്ത പ്രണയമുണ്ടായിരുന്നു. പക്ഷെ അധികനാൾ മുന്നോട്ട് പോകും മുമ്പ് ഇരുവരും പിരിഞ്ഞു. പിന്നീട് നന്ദിതയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ദിനോ മോറിയ ആയിരുന്നു. നടനും മോഡലുമായ ദിനോയുമായി നന്ദിത ഏറെനാൾ പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയം വിവാഹത്തിന്റെ പടിവാതിക്കൽ വരെ എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി 2016ൽ ഇരുവരും വേർപിരിഞ്ഞു. 2021ൽ ആണ് താൻ പ്രണയത്തിലാണെന്നും വധു നന്ദിത ആണെന്നും വിദ്യുത് വെളിപ്പെടുത്തിയത്. താജ് മഹലിന്റെ മുമ്പിൽ വെച്ച് പ്രണയം നന്ദിതയോട് പറഞ്ഞതിനെ കുറിച്ചും വിദ്യുത് വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഉടൻ വിവാഹിതരായേക്കുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications











