ദീപികയുടേയോ രൺവീറിന്റെയോ നിറമില്ല, മാതാപിതാക്കളുടേതിന് സമാനമാകേണ്ടേ?; കുഞ്ഞ് ദുവയ്ക്ക് ബോഡി ഷെയ്മിങ്!

ഇന്ന് സോഷ്യൽമീഡിയയാകെ ഇളക്കി മറിച്ചത് ബോളിവുഡിലെ പവർ കപ്പിളായ ദീപിക പദുകോണിന്റെയും രൺവീർ സിങിന്റെയും ഒരു പോസ്റ്റാണ്. വീണ്ടും താൻ ​ഗർഭിണിയാണെന്നും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നുമാണ് താര ദമ്പതികൾ അറിയിച്ചത്. പ്ര​ഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് പിടിച്ച് നിൽക്കുന്ന മകൾ ദുവ സിങിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. മറ്റ് ക്യാപ്ഷനുകളോ നീണ്ട കുറിപ്പുകളോ ഉണ്ടായിരുന്നില്ല.

'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'
'നമ്മൾ പറയുന്നത് ക്രിഞ്ചാക്കി മാറ്റുകയാണ്, ന്യൂസ് ചാനലുകളുടെ പേജിൽ കാണുമ്പോൾ എന്താ ഇങ്ങനെയെന്ന് തോന്നിപ്പോകും'

പകരം രണ്ട് ഈവിൾ ഐ ഇമോജികൾ മാത്രമായിരുന്നു ക്യാപ്ഷൻ. മകൾ ദുവയുടെ മുഖത്തിന്റെ പാതി ഭാ​ഗവും കൈകളും മാത്രമെ ഫോട്ടോയിൽ കാണാൻ സാധിക്കൂ. പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിലാകെ കത്തി പടർന്നു. പോസ്റ്റിന് താരങ്ങളുടെ ആരാധകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും വേണ്ടപ്പെട്ട സഹപ്രവർത്തകരിൽ നിന്നും പ്രതികരണങ്ങൾ ലഭിച്ചു.

Deepika Padukone

സോഷ്യൽ മീഡിയയിൽ അഭിനന്ദന സന്ദേശങ്ങളുടെ പ്രവഹമായിരുന്നു. എല്ലാവരും ദീപികയ്ക്കും രൺവീറിനും ആശംസകൾ നേർന്നപ്പോൾ മറ്റ് ചിലർ അറപ്പുളവാക്കുന്ന കമന്റുകൾ കുറിക്കുകയാണ് ചെയ്തത്. അതിൽ ഏറെയും ദുവയെ കുറിച്ചായിരുന്നു. ദുവയുടെ നിറമായിരുന്നു പലരുടേയും പ്രശ്നം. ഒരാൾ കുറിച്ചത് ഇങ്ങനെയാണ്... എന്തുകൊണ്ടാണ് കുഞ്ഞിന്റെ നിറം രണ്ട് മാതാപിതാക്കളിൽ നിന്നും ഇത്ര വ്യത്യസ്തമാകുന്നത്? എന്നായിരുന്നു ആ കമന്റ്.

രൺവീറിന്റെയും ദീപികയുടേയും വീറ്റിഷ് കളർ ദുവയ്ക്ക് കിട്ടിയിട്ടില്ലെന്നും കുഞ്ഞിന് ഇരുനിറമാണെന്നും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നുമാണ് ചിലർ കുറിച്ചത്. കഷ്ടി രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ നിറത്തിന്റെ പേരിൽ ബോഡി ഷെയ്മിങ് നടത്തിയത് നെറ്റിസൺസിൽ പലരിലും അതൃപ്തിയുണ്ടാക്കി.

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ; വാഴ 2 വിജയത്തിൽ ശാന്തിവിള ദിനേശ്
ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ; വാഴ 2 വിജയത്തിൽ ശാന്തിവിള ദിനേശ്

അറപ്പുളവാക്കുന്ന കമന്റ്. നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാർ തൊലിയുടെ നിറത്തോട് വളരെയധികം ആഭിമുഖ്യം കാണിക്കുന്നു. ഇത് മാറേണ്ടതല്ലേ?, ഇത്തരം കമന്റുകളും സോഷ്യൽ ഓഡിറ്റിങും നടക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് താരങ്ങൾ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താത്തതും സമൂഹത്തിൽ നിന്നും ഒരു കാലം വരെ മറച്ച് പിടിക്കുന്നതും, ഇത് വടക്കേ ഇന്ത്യക്കാരിൽ മാത്രം കണ്ട് വരുന്ന ചിന്താ​ഗതിയല്ല.

നിറത്തിന്റെ പേരിൽ ബോഡി ഷെയ്മിങ് ചെയ്യുന്നവർ ഉണ്ടെന്നത് ഒരു പാൻ ഇന്ത്യ പ്രശ്നമാണ്. പ്രാദേശിക സിനിമകൾ നോക്കൂ... നായികമാരെ നോക്കൂ നിങ്ങൾക്ക് മനസിലാകും എന്നായിരുന്നു കുഞ്ഞിന്റെ നിറത്തിനെ പരിഹസിച്ചവർക്ക് എതിരെ പ്രത്യക്ഷപ്പെട്ട കമന്റുകൾ. കുട്ടിയുടെ നിറം അവളുടെ മാതാപിതാക്കളുടെ നിറത്തിന് സമാനമായിരിക്കണം അല്ലേ?.

Deepika Padukone

അതാണ് ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാന പ്രതിഭാസം, ഒരു കുട്ടി പിറന്നാൾ ഒന്നുകിൽ മാതാപിതാക്കളെപ്പോലെ ആയിരിക്കണം. നിറവും അതിൽ ഉൾപ്പെടുന്നു. ജനിതകശാസ്ത്രം തള്ളിക്കളയാനാവില്ലെന്ന് അഭിപ്രായ പ്രകടനം നടത്തിയവരുമുണ്ട്. ദീപികയുടേയും രൺവീറിന്റെയും പഴയ കാല ഫോട്ടോകൾ തെളിവായി കൊണ്ടുവന്ന് ദുവയ്ക്ക് വേണ്ടി വാദിച്ച ആരാധകരുമുണ്ട്.

2024 സെപ്റ്റംബർ എട്ടിനാണ് ദീപിക പദുകോണിനും രൺവീർ സിങ്ങിനും മകൾ ദുവ പിറന്നത്. ഒരു വർഷത്തിനുശേഷം ദീപാവലി നാളിലാണ് മകളുടെ ചിത്രങ്ങൾ ആദ്യമായി താരദമ്പതികൾ ലോകത്തെ കാണിച്ചത്. അമ്മയുടെ കൈകളിലിരുന്ന് പുഞ്ചിരി തൂവുന്ന കുഞ്ഞ് ദുവയുടെ ചിത്രങ്ങൾ അന്ന് വൈറലായി മാറിയിരുന്നു. മകളുമായി എവിടേയും ഇരുവരും പ്രത്യക്ഷപ്പെടാറില്ല.

ചർച്ച ഫലം കണ്ടു, പത്രസമ്മേളനം സംഗീത വേണ്ടെന്നുവെച്ചു, ഭാര്യയ്ക്ക് 35 കോടി, മക്കളെ തള്ളികളയില്ലെന്നും വിജയ്!
ചർച്ച ഫലം കണ്ടു, പത്രസമ്മേളനം സംഗീത വേണ്ടെന്നുവെച്ചു, ഭാര്യയ്ക്ക് 35 കോടി, മക്കളെ തള്ളികളയില്ലെന്നും വിജയ്!

വർഷങ്ങളായി പ്രണയത്തിലായിരുന്ന ദീപികയും രൺവീറും 2018ൽ ഇറ്റലിയിൽ വെച്ചാണ് വിവാഹിതരായത്. 2024ൽ ദുവ കൂടി വന്നതോടെ കുടുംബം വലുതായി. മാതൃത്വത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ ദീപിക ഇടയ്ക്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കാറുണ്ട്. പുതിയ അമ്മമാർ അനുഭവിക്കുന്ന കുറ്റബോധത്തെക്കുറിച്ചുള്ള ഒരു വീഡിയോ ദീപിക റീപോസ്റ്റ് ചെയ്തതും ശ്രദ്ധ നേടിയിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X