For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വയസ് 56... എന്റെ അച്ഛനാണ്... ചുള്ളനാണ്'; ഷാരൂഖിന്റെ ഷേർട്ട്ലെസ് ചിത്രങ്ങൾ പങ്കുവെച്ച് മകൾ സുഹാന ഖാൻ!

  |

  ലോകമെമ്പാടും നിരവധി ആരാധകരുള്ള ഇന്ത്യൻ സിനിമാ താരമാണ് ഷാരൂഖ് ഖാൻ. കുറേ നാളുകളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഷാരൂഖ് വീണ്ടും പത്താൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്. പത്താന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. സോഷ്യൽമീഡിയയോ മാധ്യമങ്ങളോ തുറന്നാൽ ഏറെയും പത്താൻ സിനിമയുടെ വിശേഷങ്ങളാണ്. പത്താന്റെ ഷൂട്ടിങ് സ്പെയിനിലാണ് നടക്കുന്നത്. ഈ മാസാം അവസാനത്തോടെ ഇന്ത്യയിൽ ഷാരൂഖ് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ശേഷം രാജു ഹിരാനിയുടെ ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും.

  'മൈക്ക് പിടിച്ച് വാങ്ങാൻ നോക്കി, ക്രൂശിക്കപ്പെടുന്നത് ഞാനാണ്, പ്രതികരിക്കാൻ കഴിഞ്ഞില്ല'; നവ്യാ നായർ

  പത്താൻ സിനിമയുടെ ഓരോ വിശേഷങ്ങളും നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ കിങ് ഖാന്റെ മകൾ സുഹാന ഖാൻ ആരാധകർക്ക് സമ്മാനമായി ഷാരൂഖിന്റെ ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. എയ്റ്റ് പാക്കിൽ ഷേർട്ട്ലെസ്സായി നീളൻ മുടി ഒതുക്കി കെട്ടി ഹോട്ടായി നിൽക്കുന്ന ഷാരൂഖാണ് ചിത്രത്തിലുള്ളത്. 'ഊ..ഫ് എന്റെ അച്ഛന് 56 വയസായി... ഒഴിവ്കഴിവുകൾ ഞങ്ങൾക്ക് അനുവദനീയമല്ല' എന്നാണ് ഷാരൂഖിന്റെ ഫോട്ടോ പങ്കുവെച്ച് സുഹാന ഖാൻ കുറിച്ചത്. ചിത്രം ‍ഞൊടിയിടയിൽ തരം​ഗമായി. പത്താൻ സിനിമയുടെ ഹാഷ്ടാ​ഗ് ഉൾപ്പെടുത്തിയാണ് സുഹാന ഇൻസ്റ്റ​ഗ്രാമിൽ ചിത്രം പങ്കുവെച്ചത്.

  സുന്ദരിമണികളായി കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി അമ്പിളി ദേവിയുടെ ആൺമക്കൾ!

  വയസ് അമ്പത്തിയാറ് ആയിട്ടും ഷാരൂഖ് എന്ന വ്യക്തിക്കുള്ളിലുള്ള അർപ്പണബോധത്തേയും നിശ്ചയദാർഢ്യത്തേയും അദ്ദേഹത്തിന്റെ ആരാധകർക്ക് കാണിച്ച് കൊടുക്കുകയാണ് ചിത്രങ്ങൾ പങ്കുവെച്ച് സുഹാന ചെയ്തത്. 2018ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് പത്താൻ. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിൽ പത്താനിൽ എത്തും. പത്താന് വേണ്ടിയുള്ള തന്റെ മേക്കോവർ ചിത്രങ്ങൾ നേരത്തെ ഷാരൂഖ് ഖാൻ പങ്കിട്ടിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തിരുന്നു. 2023 ജനുവരി 25ന് പത്താൻ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്തിടെയാണ് തന്റെ പുതിയ ഒടിടി പ്ലാറ്റ്ഫോം ഷാരൂഖ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ തന്നെ ചുരുക്കെഴുത്ത് ഉൾപ്പെടുത്തി എസ്ആർകെ എന്ന പേരിലാണ് ഷാരൂഖ് ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.

  സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ്ആർകെ പ്ലസിന്റെ ലോഗോയും ഷാരൂഖ് ഖാൻ പങ്കുവെച്ചിരുന്നു. ഒടിടി ലോകത്ത് എന്തൊക്കെയോ നടക്കാൻ പോവുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എന്നാൽ ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സൂപ്പർ താരം ഒടിടി മേഖലയിലേക്ക് എത്തുന്നത്. നിലവിൽ റെഡ് ചിലീസ് എന്റെർടെൻമെന്റ്സ് എന്ന പേരിൽ ഷാരൂഖ് ഖാന് മീഡിയ കമ്പനി ഉണ്ട്. കൂടാതെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളിൽ ഒരാളുമാണ് ഷാരൂഖ്. അതേസമയം സുഹാന ഖാനും അഭിനയത്തിലേക്ക് ചുവടുവെക്കാൻ പോകുന്നതായി റിപ്പോർ‌ട്ടുകളുണ്ട്.

  സുഹാനയും ജാൻവി കപൂറിന്റെ ഇളയ സഹോദരി ഖുഷി കപൂറും നെറ്റ്ഫ്ലിക്സിനായി സോയ അക്തർ സംവിധാനം ചെയ്ത ആർച്ചിയുടെ കോമിക്സ് റീമേക്കിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സുഹാനയ്ക്ക് പുറമെ ഷാരൂഖിന്റെ പ്രിയ പത്നി ​ഗൗരി ഖാനും ഷാരൂഖിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'പത്താൻ വൈബ് ഇഷ്ടപ്പെടുന്നു' എന്നാണ് ​ഗൗരി ഖാൻ കുറിച്ചത്. പത്താൻ സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങളും ആരാധകരിൽ വലിയ ആവേശം നിറയ്ക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ പത്താൻ റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.

  Read more about: suhana khan
  English summary
  daughter Suhana Khan praises Shah Rukh Khan's physical fitness, king khan Pathan movie latest photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X