»   » ഷാറൂഖ്- ആലിയ ചിത്രം ഡിയര്‍ സിന്ദഗി കനേഡിയന്‍ ടിവി ഷോയുടെ കോപ്പിയടി?

ഷാറൂഖ്- ആലിയ ചിത്രം ഡിയര്‍ സിന്ദഗി കനേഡിയന്‍ ടിവി ഷോയുടെ കോപ്പിയടി?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കോപ്പിയടി ആരോപണം വീണ്ടും. ഷാറൂഖ് -ആലിയ ഭട്ട് എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ഡിയര്‍ സിന്ദഗി എന്ന ചിത്രമാണ് കനേഡിയന്‍ ടിവി ഷോയുടെ കോപ്പിയടിയാണെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഡിയര്‍ സിന്ദഗി തരക്കേടില്ലാത്ത ബോക്‌സോഫീസ് കളക്ഷന്‍ നേടിയിരുന്നു.

ഇംഗ്ലീഷ് വിഗ്ലീഷ്

ഇംഗ്ലീഷ് വിംഗ്ലീഷിനു ശേഷം ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡിയര്‍ സിന്ദഗി. നവംബര്‍ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഷാറൂഖ് ഖാനും ആലിയ ഭട്ടുമായിരുന്നു മുഖ്യവേഷത്തില്‍

കനേഡിയന്‍ ഷോയുടെ കോപ്പിയടി

പ്രസിദ്ധ കനേഡിയന്‍ ടിവി ഷോ ബിയിങ് എറികയെ കോപ്പിയാണ് സിനിമയെന്നാണ് പ്രധാന ആരോപണം. ബിയിങ് എറികയുടെ നിര്‍മ്മാാതക്കല്‍ ഇതു സംബന്ധിച്ച് ചിത്രം നിര്‍മ്മിച്ച ധര്‍മ്മ പ്രോഡക്ഷന്‍സിന് അറിയിപ്പ് നല്‍കിയതായും പറയുന്നു

ഗൗരി ഷിന്‍ഡെ ആരോപണം നിഷേധിച്ചു

ചിത്രത്തിന്റെ സംവിധായിക ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ തിരക്കഥ ഒറിജിനലാണെന്നും താന്‍ കനേഡിയന്‍ ടി വി ഷോ കണ്ടിട്ടില്ലെന്നുമാണ് സംവിധായിക പറയുന്നത്.

ചിത്രം കോപ്പിയടിയാവണമെന്നില്ല

ഡിയര്‍ സിന്ദഗിയിലെ കഥാപാത്രങ്ങളള്‍ക്ക് ടിവി ഷോയിലുളളവരുമായി സാമ്യയതയുണ്ടെന്ന് വച്ച് ചിത്രം കോപ്പിയടിയാവില്ലെന്നാണ് സംവിധായിക പറയുന്നത്. വ്യാജ ആരോപണം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ഗൗരി ഷിന്‍ഡെ പറയുന്നു.

English summary
Director Gauri Shinde has rubbished reports that her film "Dear Zindagi" has similarities with Canadian TV series "Being Erica".

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam