ഒരു അമ്മയാവാന്‍ വേണ്ടി കഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഐവിഎഫ് ചികിത്സയെ കുറിച്ച് ടെലിവിഷന്‍ താരം ദേബിന ബോണര്‍ജി

ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് ദേബിന ബോണര്‍ജിയും ഗുര്‍മീത് ചൗധരിയും. ഇരുവരും മാതാപിതാക്കള്‍ ആയതിന്റെ സന്തോഷത്തിലാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഒരു മാലാഖ കുഞ്ഞ് ഇരുവരുടെയും ജീവിതത്തിലേക്ക് വന്നത്. നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നാണ് ദേബിന മാതൃത്വത്തിലേക്ക് എത്തിയത്.

2011 ല്‍ വിവാഹിതരായ താരങ്ങള്‍ വര്‍ഷങ്ങളോളം ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നു. പിന്നെ അക്യുപങ്ചര്‍, ആയുര്‍വേദം, ഐവിഎഫ് എന്നിങ്ങനെ പലതരത്തിലുള്ള ചികിത്സകളും നടത്തി. അഞ്ച് വര്‍ഷത്തോളം ഐവിഎഫ് ചികിത്സയ്ക്ക് വേണ്ടി ഒരുങ്ങിയതിനെ കുറിച്ചും അതിന്റെ ചിലവുകളെ പറ്റിയുമൊക്കെ ദേബിന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

debina

തങ്ങളുടെ രാജകുമാരിയായ ലിയാന ജീവിതത്തിലേക്ക് വന്ന വിവരം അറിയിക്കുന്നതിനായി ഗുര്‍മീത് ചൗധരിയും ദേബിന ബോണര്‍ജിയും എത്തിയിരുന്നു. 2022 ഏപ്രില്‍ മൂന്നിനാണ് നടി ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം കൊടുക്കുന്നത്. പിറ്റേ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ മനോഹരമായൊരു വീഡിയോ താരങ്ങള്‍ പുറത്തിറക്കി.

കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിച്ചതിന്റെ ന്തോഷത്തിനൊപ്പം തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയും താരദമ്പതിമാര്‍ അറിയിച്ചിരുന്നു ഇപ്പോള്‍ ഐവിഎഫ് ചികിത്സയെ കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ദേബിന പറയുന്നത്.

debina

2017 ലാണ് അമ്മയാവുന്നതിനെ പറ്റി അന്വേഷിച്ച് തുടങ്ങിയത്. മാതാപിതാക്കള്‍ ആവുന്നത് സ്വപ്‌നം കണ്ടിരുന്നു. മാത്രമല്ല, ഒരു ഡോക്ടറെ കണ്ട് കുഞ്ഞ് ലിയാനയ്ക്ക് ജന്മം കൊടുക്കാന്‍ അഞ്ച് വര്‍ഷത്തോളം സമയം എടുത്തു. മുന്‍പ് ഐയുഐ എന്ന ചികിത്സ നടത്തിയെങ്കിലും അഞ്ച് തവണയും അത് പരാജയപ്പെട്ടു.

ഇതോടെ ഐവിഎഫ് ചികിത്സ മാത്രമേ അവേശിച്ചുള്ളു. 2017 ലാണ് ഈ ചികിത്സ തുടങ്ങിയത്. ഇതിനിടയില്‍ ഗര്‍ഭപാത്രം ചുരുങ്ങി ഇരിക്കുന്നതിനാല്‍ ഓപ്പറേഷനിലൂടെ ഡോക്ടര്‍മാര്‍ക്ക് അത് ശരിയാക്കേണ്ടി വന്നു. അതിന് 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ചിലവ് വന്നു. അതിന് ശേഷമാണ് ഐവിഎഫ് തുടങ്ങിയത്.

മൂന്ന് തവണയാണ് ഐവിഎഫ് പ്രക്രിയയിലൂടെ കടന്ന് പോയത്. ഓരോ തവണയും ഒന്നര ലക്ഷം രൂപയോളം ചിലവായി. ഏകദേശം ആറ് ലക്ഷത്തോളം രൂപയ്ക്ക് മുകളിലാണ് ദേബിനയ്ക്ക് ഒരു കുഞ്ഞിനെ ലഭിക്കുന്നതിന് വേണ്ടി ചിലവാക്കേണ്ടി വന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X