നഗ്നരായി വിവാഹം കഴിക്കും!! പ്രേക്ഷകരെ ഞെട്ടിച്ച് രാഖി സാവന്ത്, ഒപ്പം ദീപ് വീറിന് എട്ടിന്റെ പണിയും
ഇരുവരും നഗ്നരായിട്ടാണ് വിവാഹം കഴിക്കുന്നത്.
ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹത്തിനൊരുങ്ങുകയാണ്. ഇന്റർനെറ്റിൽ വിവാദ വിഡിയോയിലുളള സെൻസേഷനായി മാറിയ ദീപക് കാലാലാണ് രാഖിയുടെ കഴുത്തിൽ താലി ചാർത്തുന്നത്. രാഖി കാലാൽ വിവാഹം ഒരു വെറും വിവാഹമല്ല. അതിലും ഒരു വെറൈറ്റിയുണ്ട്. ഇരുവരും നഗ്നരായിട്ടാണ് വിവാഹം കഴിക്കുന്നത്. രാഖി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബോളിവിഡ് സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രേയെ ബുദ്ധിമുട്ടിക്കാൻ തയ്യാറെല്ലെന്നും പരമാവധി ചിലവ് ചുരുക്കിയാണ് വിവാഹം നടത്തുന്നതെന്നും രാഖി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ ബോളിവുഡിലെ പുതിയ താരദമ്പതികളായ ദീപികയേയും രൺവീറിനേയും ട്രോളിയിട്ടുണ്ട്. ഇരുവരുടേയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്താണ് രാഖി നവദമ്പതികളെ കളിയാക്കിയിരിക്കുന്നത്.
ഡിസംബർ 31 ന് ലോസ് ആഞ്ജൽസിലാണ് രാഖി-കലാൽ വിവാഹം നടക്കുക. വിവാഹ ക്ഷണക്കത്തിനോടൊപ്പം തങ്ങൾ വെർജിനാണെന്ന് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്തുവെച്ചു നടത്തുന്ന വിവാഹ ശേഷം ബോളിവുഡിലെ സുഹൃത്തുക്കൾക്കും താരങ്ങൾ ഗംഭീര സൽക്കാരം സങ്കടിപ്പിക്കുന്നുണ്ടെന്നും രാഖി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications