ദീപികയും സമീറയും മാത്രമല്ല!! ഷാരൂഖും അനുഷ്ക ശർമയും വിഷാദരോഗത്തിന്റെ ഇരകൾ
ജനങ്ങളുടെ ജീവിതത്തിൽ സ്ഥിരം വില്ലൻ വേഷത്തിൽ പ്രത്യേക്ഷപ്പെടാറുളള അസുഖമാണ് ഡിപ്രഷൻ. പല അവസരത്തിലും ജീവൻ എടുക്കാൻ വരെ കാരണമാകാറുണ്ട്. 300 ദശലക്ഷത്തോളം ആളുകളെയാണ് വിഷാദ രോഗം ബാധിക്കാറുള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. എന്ത് തോന്നും എന്ത് ചിന്തിക്കും എങ്ങനെ പ്രവർത്തിക്കും എന്ന് തുടങ്ങിയ നിരവധി ചിന്തകൾ മനസ്സിനെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് വിഷാദ രോഗം.
അകാരണമായ ദുഃഖം, ദൈനംദിന പ്രവർത്തനങ്ങളിൽ താല്ഡപര്യ കുറവ്, തലവേദന, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കകുറവ് എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ജനങ്ങളുടെ ഇടയിൽ ഭീതിപ്പെടുത്തുന്ന ഒരു ഇമേജാണ് വിഷാദരോഗത്തിനുളളത്. എന്നാൽ ഇതിൽ നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി വന്നവരാരും രോഗവസ്ഥയെ കുറിച്ച് തുറന്ന് പറയാറില്ല. ചുരുക്കം ചിലർ മാത്രമാണ് വിഷദരോഗത്തെ കുറിച്ചും ജീവിതത്തിൽ തരണം ചെയ്ത വെല്ലുവിളികളെ കുറിച്ചും പങ്കുവെയ്ക്കാൻ തയ്യാറാകുന്നത്. സിനിമ താരങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ സ്വധീനം ചെലുത്താറുണ്ട്. ഇവരുടെ തുറന്ന് പറച്ചിലുകൾ പലപ്പോഴും ജനങ്ങളെ പോസിറ്റീവായി തന്നെ ബാധിക്കാറുണ്ട്. താരങ്ങളുടെ വിഷദാരോഗത്തെ കുറിച്ചുള്ള പോരാട്ടങ്ങൾ ജനങ്ങൾക്ക് കരുത്താകാറുണ്ട്.

താരങ്ങളുടെ വെളിപ്പെടുത്തലുകൾ
വിഷാദ രോഗത്തെ കുറിച്ചും ഇവർ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും താരങ്ങൾ തുറന്നു പറയാറുണ്ട്. ഇത് പലപ്പോഴും സാധാരണക്കാരുടെ ഇടയിൽ പോസിറ്റീവ് ട്രെന്റാണ് ഉണ്ടാക്കുന്നത്. വിഷാദ രോഗത്തിനോട് ഇവർ നടത്തിയ പോരാട്ടവും പിന്നീടുള്ള ഉയർന്ന് വരവും ജനങ്ങളുടെ ഇടയിൽ പോസിറ്റീവ് ഇമേജാണ് ഉണ്ടാക്കുന്നത്. ദീപിക പദുകോൺ വിഷാദരോഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദീപികയായിരുന്നു ഇത്തരത്തിലുളള ഒരു ട്രന്റ് ബോളിവുഡിൽ ആദ്യമായി കൊണ്ടു വന്നത്. പീന്നീടാണ് പല തരങ്ങളും ഡിപ്രഷനെ കുറിച്ച് വെളിപ്പെടുത്തിയത്.

അനുഷ്കയ്ക്കും വിഷാദ രോഗം
ദീപികയ്ക്ക് പിന്നാലെ വിഷാദ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി നടി അനുഷ്ക ശർമ. താനിയ്ക്കും വിഷാദ രോഗമുണ്ടെന്ന് അനുഷ്ക തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഇത് തികച്ചും ജൈവികമായി ഉണ്ടാവുന്നതാണെന്നും തുറന്നു പറയാൻ മടി കാണിക്കേണ്ടതില്ലെന്നും നടി പറയുന്നു. യോഗയിലൂടേയും മറ്റുമാണ് ഇതിനെ അതിജീവിക്കുകയെന്നാണ് അനുഷ്ക പറയുന്നത്.

ഷാരൂഖാനും
മൂന്ന് മാസം താനും വിഷാദ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരുന്നെന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പറഞ്ഞു. തോളെല്ലിന് നടത്തിയ ശസ്ത്രക്രീയയ്ക്ക് ശേഷമാണ് താൻ വിഷാദരോഗത്തിന് ഇരയായതെന്നും താരം പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും വലിയ പിന്തുണയാണ് തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നതെന്നും കിങ് ഖാൻ പറഞ്ഞു. ഇപ്പോൾ താൻ അതിൽ നിന്ന് മുക്തനായെന്നും ഷാരൂഖ് പറഞ്ഞു.

സമീറ റെഡ്ഡി
വിഷാദ രോഗത്തിന്റെ മറ്റൊരു മുഖമായിരുന്നു നടി സമീറ റെഡ്ഡി പ്രേക്ഷകരുമായി പങ്കുവെച്ചത്. പ്രസവത്തിനു തൊട്ട് പിന്നാലെ ഡിപ്രഷൻ ബാധിച്ചതിനെ കുറിച്ചും പിന്നീട് ജീവിതത്തിൽ അഭിമുഖീകരിച്ച സംഭവങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തിയികരുന്നു. ശരീരക ഭാരം അമിതമായി കൂടിയതും വിഷാദ രോഗ സമയത്ത് മകനോടുളള പെരുമാറ്റത്തെ കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു. കൂടാതെ തിരികെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications