For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ദിനം ഷൂട്ടിങ്ങ് ലൊക്കേഷനിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ!! ലക്ഷ്മിയാകൻ അത്ര എളുപ്പമല്ല

  |

  പദ്മാവദിനു ശേഷം ദീപിക പദുകോൺ ചലഞ്ചിങ്ങ് കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് ചാപ്പക്ക്. വിവാഹ ശേഷം ദീപിക ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ താരം എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ പ്രത്യക്ഷപ്പെടാറുളളത്. ദീപികയുടെ കരിയർ മാറ്റി മറിക്കുന്ന ഒരു ചിത്രമായിരിക്കും ചാപ്പക്കെന്ന് നിസംശയം പറയാൻ സാധിക്കും.

  മോഹൻലാൽ അല്ലെങ്കിൽ മ‍ഞ്ജുവാര്യർ!! ഇവയാണെന്റെ ഇഷ്ട ചിത്രങ്ങൾ തുറന്ന് പറഞ്ഞ് ലിയോണ ലിഷോയ്

  ആസിഡ് ആക്രണത്തിൽ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ പ്രേമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചാപ്പക്ക്. . ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി അങ്ങേറ്റം തയ്യാറെടുപ്പാണ് ദീപിക നടത്തിയത്. മാൽടിയായുള്ള ദീപികയുടെ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് ദീപിക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

  അന്ന് മമ്മൂക്കയുടെ മായാവി കാണാൻ എത്തിയപ്പോൾ തിയേറ്ററിൽ നിന്ന് അടി കൊണ്ടു!! വർഷങ്ങൾക്ക് മുമ്പുളള സംഭവം വെളിപ്പെടുത്തി നടൻ ഷറഫുദ്ദീൻ

   പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ

  പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ

  ചാപ്പക്കിന്റെ ലോക്കേഷൻ വാർത്തകളാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം. സിനിമയുടെ ആദ്യ ദിന ഷൂട്ടിങ്ങിൽ താരം പൊട്ടിക്കരഞ്ഞുവത്രേ. ചിത്രത്തിന്റെ ആദ്യ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ദീപിക പൊട്ടിക്കരഞ്ഞത്. സംവിധായിക മേഘ്ന ഗുൽസാഗറിനു മുന്നിലായിരുന്നു ഇത്.

   നടി കരയാൻ ഇടയായ സാഹചര്യം

  നടി കരയാൻ ഇടയായ സാഹചര്യം

  ചിത്രവുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് സംഭവം പുറത്തു വിട്ടത്. ആദ്യം രംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി നടി സംവിധായികയോടൊപ്പം സംസാരിച്ചിരിക്കവെയാണ് ദീപിക കരഞ്ഞത്. ലക്ഷമിയുടെ ജീവിതത്തെ കുറിച്ചയ്ക്കൊടുവിലാണ് താരം വികാരാധീനയായത്. എന്നാൽ ഉടൻ തന്നെ ദീപിക ആത്മസംയമനം വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഷൂട്ടിങ്ങുമായി മുന്നോട്ട് പോകുകയായിരുന്നു. ചാപ്പക്കിന്റെ അഭിനയ നിമിഷങ്ങൾ ദീപികയെ പലപ്പോഴും വൈകാരികമായി ബാധിക്കാറുണ്ടായിരുന്നുവത്രേ.

   വല്ലാത്ത മേക്കോവർ

  വല്ലാത്ത മേക്കോവർ

  ചിത്രത്തിലെ താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. ഇതുവരെ കണ്ട ദീപികയെയായിരുന്നില്ല ചാപ്പക്കിൽ കണ്ടത്. മുഖത്ത് ആസിഡ് വീണ രൂപത്തിലുള്ള ഗെറ്റപ്പിലാണ് ചിത്രത്തിൽ ദീപിക എത്തുന്നത്. നടി തന്നെയായിരുന്നു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.മാലതി എനിയ്ക്കൊപ്പം എന്നെന്നും ചേർന്ന് നിൽക്കുന്ന കഥാപാത്രമാണെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരി 10 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.ദീപികയുടെ കരിയറിലെ ഏറ്റവും നർണ്ണായകമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

  15ാം വയസ്സിൽ ആക്രമണം

  15ാം വയസ്സിൽ ആക്രമണം

  15ാം വയസ്സിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റ ജീവിതത്തെ പ്രമേയമാക്കിയാണ് ചാപ്പക്ക് ഒരുങ്ങുന്നത്.വിവാഹ വാഗ്ധാനം നിരസിച്ചതിന്റെ പേരിലായിരുന്ന ലക്ഷ്മിയ്ക്കെതിരെ ആസിഡ് ആക്രമണം നടന്നത്. മുഖത്തും ശരീരത്തിനു ഗുരുതര പരിക്ക് പറ്റിയ ലക്ഷ്മി തളർന്ന് പോകാതെ പോരാടുകയായിരുന്നു. പിന്നീട് ഇവർ ആസിഡ് ആക്രമണത്തിന് ഇരകളായവരുടെ ശബ്ദമായി മാറുകയായിരുന്നു. ലോകം തന്നെ അംഗീകരിച്ച ധീരയായ വനിതയാണ് ലക്ഷ്മി.

  English summary
  Deepika Breaks Down on The First Day of Shoot movie Chhapaak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X