»   » രാംലീലയുടെ സെറ്റില്‍ ദീപിക കരഞ്ഞതെന്തിന്?

രാംലീലയുടെ സെറ്റില്‍ ദീപിക കരഞ്ഞതെന്തിന്?

Posted By:
Subscribe to Filmibeat Malayalam

പ്രശംസകള്‍ ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല, പക്ഷേ പലരും തന്നെ നിര്‍ത്തിക്കൊണ്ട് ചിലര്‍ പ്രശംസിക്കുന്നത് കേള്‍ക്കുമ്പോള്‍ ആ സമയം എങ്ങനെ മാനേജ് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായിപ്പോകാറുണ്ട്. ചിലര്‍ ഈ സമയത്ത് മൗനം പാലിയ്ക്കും, ചിലര്‍ ആനന്ദാശ്രുക്കള്‍ പൊഴിയ്ക്കും. ബോളിവുഡ് താരം ദീപിക പദുകോണ്‍ ചെയ്തത് ആനന്ദാശ്രുപൊഴിക്കലായിരുന്നു.

പുതിയ ചിത്രമായ രാംലീലയുടെ സെറ്റില്‍ വച്ച് പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ദീപികയുടെ അടുത്തകാലത്തെ ചിത്രങ്ങളിടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. ഇതുകേട്ടിരുന്ന ദീപിക പരിസരം മറന്ന് വിതുമ്പുകയാണുണ്ടായത്.

ചെന്നൈ എക്‌സ്പ്രസിലെയും മറ്റും ദീപികയുടെ പ്രകടനം തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും. ഇപ്പോള്‍ ബോളിവുഡിലെ മികച്ച നടിമാരില്‍ മുന്‍നിരയിലാണ് ദീപികയുടെ സ്ഥാനമെന്നും മറ്റുമാണ് ബന്‍സാലി പറഞ്ഞത്. പ്രശംസ കേട്ട് സന്തോഷിച്ച ദീപിക അത് പ്രകടിപ്പിച്ചത് കരഞ്ഞുകൊണ്ടാണെന്ന് മാത്രം.

ചെന്നൈ എക്പ്രസ് കൂടി വന്‍വിജയം നേടിയതോടെ ബോളിവുഡില്‍ ദീപികയ്ക്ക് വന്‍ ഡിമാന്റായിരിക്കുകയാണ്. മാത്രമല്ല എല്ലാഭാഗത്തുനിന്നും ദീപികയ്ക്ക് പ്രശംസകളും ലഭിയ്ക്കുന്നു. വളരെ ബുദ്ധിപരമായുള്ള സെലക്ഷന്‍ തന്നെയാണ് ദീപികയെ മുന്‍നിരതാരമാക്കി മാറ്റുന്നത്.

English summary
Deepika Padukone broke down on the sets of Ram Leela after filmmaker Sanjay Leela Bhansali showered lavish praise on her.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam