ഞാന്‍ പ്രണയിക്കുന്നത് രണ്‍ബീറിനെ
പ്രണയകഥ പറഞ്ഞ രാംലീല എന്ന ചിത്രത്തോട് കൂടിയാണ് താരസുന്ദരി ദീപികാ പദുക്കോണിനെയും രണ്‍വീര്‍ സിംഗിനെയും കൂട്ടിക്കെട്ടി ആരാധകര്‍ കഥകള്‍ മെനഞ്ഞ് തുടങ്ങിയതാണ്.
എന്നാല്‍ തന്റെ കാമുകന്‍ രണ്‍വീറിനെ പാടെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ദീപികാ പദുക്കോണ്‍ ഇപ്പോള്‍. രണ്‍വീര്‍ സിംഗിനേക്കാള്‍ തനിക്ക് സ്‌ക്രീനില്‍ പ്രണയിക്കാന്‍ ഏറെയിഷ്ടം രണ്‍ബീര്‍ കപൂറിനോടാണെന്ന് ദീപിക വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ അഭിപ്രായത്തില്‍ തനിക്ക് ചേരുന്ന നായകന്‍ രണ്‍വീറല്ല രണ്‍ബീറാണെന്ന് ദീപിക പറയുന്നു. ദീപികയുടെ അഭിപ്രായത്തില്‍ രണ്‍വീര്‍ സിംഗിന് തന്നേക്കള്‍ നന്നായി ചേരുന്ന നായിക ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ കാമുകിഅനുഷ്‌ക്കാ ശര്‍മ്മയാണ്.
രണ്‍വീറുമായി ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ദീപിക രണ്‍ബീര്‍ കപൂര്‍ പ്രണയം ബോളിവുഡ് ഏറെ ആഘോഷിച്ച ഒന്നായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഇരുവരും പിരിഞ്ഞു. അതിന് ശേഷമാണ് രാംലീലയിലൂടെ സഞ്ജയ് ലീലാ ബന്‍സാലി ദീപികയേയും രണ്‍വീറിനെയും ഒന്നിപ്പിച്ചതും ഇവര്‍ മികച്ച ജോഡിയായി ഉയര്‍ന്നതും.


Click it and Unblock the Notifications











