ദീപികയ്ക്കിഷ്ടം ഫ്രഞ്ച് സിനിമ
ബോളിവുഡ് താരങ്ങള്‍ മിക്കപ്പോഴും ഹോളിവുഡ് സ്വപ്‌നം കാണുന്നത് പതിവാണ്. എന്നാല്‍ ദീപിക പദുക്കോണ്‍ അല്‍പ്പം മാറി ചിന്തിക്കുന്നയാളാണ്. തനിക്ക് ഫ്രഞ്ച്, ഇറാനിയന്‍ സിനിമകളില്‍ അഭിനയിക്കാനാണ് താല്‍പ്പര്യമെന്ന് പറയുകയാണ് ദീപിക.
'' ഇന്ത്യന്‍ സിനിമകള്‍ പോലെ തന്നെ മനോഹരമാണ് ഫ്രഞ്ച് സിനിമകള്‍. അഭിനയത്തിന് രാജ്യമോ ഭാഷയോ ഒരിക്കലും തടസ്സമാകില്ല. നല്ല സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ ഫ്രഞ്ച് സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി.'' -ദീപിക പറയുന്നു.

'പ്രൈസ് ലെസ് 'എന്ന ഫ്രഞ്ച് സിനിമയാണ് ഏറെ പ്രിയപ്പെട്ടത്. ചില ഇറാനിയന്‍ സിനിമകള്‍ ആകര്‍ഷിച്ചിട്ടുണ്ട്. ചില സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ താല്‍പ്പര്യവുമുണ്ടെന്നും ദീപിക വ്യക്തമാക്കുന്നു.


Click it and Unblock the Notifications