twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദീപികയുടെ ഛപാക്ക് അതിജീവിച്ചവരുടെ കഥ! നിർണായക തീരുമാനവുമായി രണ്ട് സംസ്ഥാനങ്ങൾ

    |

    നടി ദീപിക പദുകോണിന്റെ ജെഎൻയു സന്ദർശനം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജെഎൻയുവിൽ നടന്ന അതിക്രമണത്തിനെതിരെ പ്രതിഷേധിച്ച്, വിദ്യാർഥികൾക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടി ക്യാംപസിൽ എത്തിയത്. ഇത് ഒരു വിഭാഗക്കരെ ചൊടിപ്പിച്ചിരുന്നു. ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക്ക് ബഹിഷ്കരിക്കുമെന്ന് തുറന്നടിച്ച് ഇവർ രംഗത്തെത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

     കാൽ തെറ്റി വീണത് സത്യമാണ്! ബാക്കി വ്യാജം, അപകടത്തെ കുറിച്ച് ചാർമിള കാൽ തെറ്റി വീണത് സത്യമാണ്! ബാക്കി വ്യാജം, അപകടത്തെ കുറിച്ച് ചാർമിള

    deepika

    ഇപ്പോഴിത നടിയ്ക്കും ഛപാക്കിനും പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സർക്കാരുകൾ. ഛപാക്ക് സിനിമയുടെ നികുതി ഒഴിവാക്കുകയാണെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് ട്വീറ്റ് ചെയ്തു. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ചരുടെ കഥയാണ് ഛപാക്ക് പറയുന്നതെന്നും, അതിനാൽ തന്നെ , സിനിമ ടിക്കറ്റിന്റെ നികുതി മധ്യപ്രദേശ് സർക്കാർ ഒഴിവാക്കുകയാണെന്നും കമൽനാഥ് പറഞ്ഞു. മധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നീവ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

    ബിഗ് ബോസിലുള്ള മഞ്ജുവെങ്ങനെ ഫേസ്ബുക്കില്‍? വിവാദം വേണ്ട, മറുപടി ഇങ്ങനെബിഗ് ബോസിലുള്ള മഞ്ജുവെങ്ങനെ ഫേസ്ബുക്കില്‍? വിവാദം വേണ്ട, മറുപടി ഇങ്ങനെ

    ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് ഛപാക്ക്. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പദ്മവദിന് ശേഷം പുറത്തു വരുന്ന ദീപിക ചിത്രമാണിത്. കൂടാതെ ചിത്രം നിർമ്മിക്കുന്നതും നടി തന്നെയാണ്. പ്രേക്ഷകരും ബോളിവുഡും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഛപാക്ക്. ജനുവരി 10 ചിത്രം തിയേറ്ററുകളിൽ എത്തും.

    Read more about: deepika padukone
    English summary
    Deepika movie 'Chhapaak' made tax free in Chhattisgarh, Madhya pradesh government
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X