രണ്‍വീറിന്റെ ഫ്രീക്കന്‍ ഫോട്ടോ കണ്ട് ഞെട്ടി ദീപിക! ശേഷമെത്തിയ കമന്റ് ഇങ്ങനെ! കാണൂ
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. ഇരുവരുടെയും വിശേങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ എപ്പോഴും വരാറുളളതാണ്.
എന്നാല്‍ ഇതുവരെയായിട്ടും പ്രണയത്തെക്കുറിച്ചോ വിവാത്തെക്കുറിച്ചോ ഇരുതാരങ്ങളും മനസ് തുറന്നിട്ടില്ല. ഇരുവരുടെയും വിവാഹം അടുത്തുതന്നെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കാളാണെന്നാണ് ഇവര്‍ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാരു ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.

ആരാധകരുടെ ഇഷ്ടതാരങ്ങള്‍
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താര ജോഡികളായി മാറാന്‍ രണ്‍വീറിനും ദീപികയ്ക്കും കഴിഞ്ഞിരുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാം ലീലയിലൂടെ ഒന്നിച്ച ഇരുവരും തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങള്‍ ബോളിവുഡില്‍ ചെയ്തിരുന്നു. പദ്മാവത്.ബജ്രാവോ മസ്താനി തുടങ്ങിയവയെല്ലാം തന്നെ ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. ചരിത്ര കഥാപാത്രങ്ങളായി എത്തുമ്പോഴെല്ലാം ഇരുവരുടെയും പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കാറുളളത്.

ആറ് വര്‍ഷത്തെ പ്രണയം
ആറ് വര്‍ഷമായി ദീപികയും പ്രണയത്തിലാണെന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പല സ്വകാര്യചടങ്ങുകളിലും പങ്കെടുക്കാനെത്തുമ്പോള്‍ ഒരുമിച്ചാണ് ഇരുവരും എത്താറുളളത്. പല അവസരങ്ങളിലും ഇതേപറ്റി ചോദിച്ചിരുന്നെങ്കിലും അടുത്ത സുഹൃത്തുക്കളാണെന്ന മറുപടിയാണ് ഇരുവരും നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള പെരുമാറ്റ രീതികളാണ് മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകള്‍ക്കും അടിസ്ഥാനമാകാറുളളത്.

വിവാഹം ഉടന്‍
ഈ വര്‍ഷം നവംബറില്‍ രണ്‍വീറിന്റെയും ദീപികയുടെ വിവാഹം നടക്കുമെന്ന തരത്തിലും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇറ്റലിയില്‍ വെച്ച് നവംബര്‍ 10ന് വിവാഹം നടക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ്മ ജോഡികളുടെ വിവാഹവും ഇതേപോലെ ഇറ്റലിയില്‍ വെച്ചുതന്നെയായിരുന്നു നടന്നിരുന്നത്. വിവാഹത്തിനായുളള ഒരുക്കങ്ങളിലാണ് ദീപികയും രണ്‍വീറുമെന്നും അറിയുന്നു. സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്ന ഇവരുടെ വിവാഹം ആര്‍ഭാടപൂര്‍വമായിരിക്കും നടക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്രയൊക്കെയായിട്ടും വിവാഹത്തെക്കുറിച്ചുളള ഔദ്യോഗിക അറിയിപ്പൊന്നു ഇവരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.

രണ്‍വീറിന്റെ ചിത്രം
കഴിഞ്ഞ ദിവസം രണ്‍ബീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ കുട്ടിക്കാലത്ത് എടുത്ത ഒരു ഫോട്ടോയായിരുന്നു രണ്‍ബീര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. അവന്റ് ഗാര്‍ഡ് സിന്‍സ് 1985 എന്നാണ് തന്റെ കുട്ടിക്കാല ചിത്രത്തിന് താഴെയായി രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നിരവധി പേരാണ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ദീപികയുടെ കമന്റ്
ആരാധകര്‍ക്കു പുറമെ ദീപിക പദുകോണും രണ്‍വീറിന്റെ ചിത്രത്തിനു താഴെയായി കമന്റിട്ടിരുന്നു. രണ്‍വീറിന്റെ ഫ്രീക്കന്‍ ഫോട്ടോ കണ്ട് ഞെട്ടിയായിരുന്ന ദീപിക കമന്റിട്ടിരുന്നത്. കണ്ണുപൊത്തി നില്‍ക്കുന്ന മൂന്ന് ഇമോജികളുമിട്ട് നോ എന്നായിരുന്നു രണ്‍വീറിന്റെ ചിത്രത്തിനു താഴെയായി ദീപിക കുറിച്ചിരുന്നത്. 'നിര്‍ഭാഗ്യവശാല്‍ അതേ' എന്നായിരുന്നു ദീപികയുടെ കമന്റിന് രണ്‍വീര് സിംഗ് നല്‍കിയ മറുപടി.
രണ്‍വീറിന്റെ പോസ്റ്റ് കാണൂ
രണ്‍വീറിന്റെ പോസ്റ്റ് കാണൂ


Click it and Unblock the Notifications