ദേഹത്ത് എണ്ണ പുരട്ടി കണ്ണിൽ സുറുമയെഴുതി രൺവീർ !!മേക്കപ്പില്ലാതെ ദീപിക, ആ റൊമാന്റിക് ഗാനം പിറന്നത്
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഇരുടെ മനോഹര കെമിസ്ട്രിയാണ് പ്രേക്ഷകരുടെ ഇടയ്ക്ക് ഇവരെ പ്രിയങ്കരമാക്കുന്നത്. ഒരുമിച്ചെത്തിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രങ്ങൾ തിയേറ്ററുകളിൽ ഹിറ്റുകൾ വാരിക്കൂട്ടുമ്പോൾ ജീവിതത്തിൽ മികച്ച കപ്പിൾസാകാൻ വേണ്ടി താരങ്ങൾ തയ്യാറെടുക്കുകയായിരുന്നു.
ദീപികയുടേയും രൺവീറിന്റേയും ജീവിതം മാറ്റിമറിച്ച ചിത്രമായിരുന്നു സഞ്ജയ് ലീല ബൻസാലിയയുടെ രാം ലീല എന്ന ചിത്രം. രാം മിന്റേയും ലീലയുടേയു വ്യത്യസ്ത പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഈ ചിത്രത്തിലൂടെ ഇരു താരങ്ങൾക്കും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. രാംലീലയ്ക്ക് പിന്നാലെയാണ് രൺവീർ ദീപിക പ്രണയകഥ പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിലെ അതിമനോഹരമായ പ്രണയഗാനമായിരുന്നു അംഗ് ലഗാ ദേ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിൽ അതീവ ഗ്ലാമറസ് റൊമാന്റിക് ഗെറ്റപ്പിലായിരുന്നു ഇരു താരങ്ങളും പ്രത്യക്ഷപ്പെട്ടത്.

താരങ്ങൾ പ്രണയത്തിൽ
ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോൾ ദീപികയും രൺവീറും പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ആ സെറ്റിലുളള എല്ലാവർക്കും അറിയുകയും ചെയ്യാമയിരുന്നു- ലൂവീസ് പറഞ്ഞു. ചിത്രത്തിലെ ഏറ്റവും റൊമാന്റിക ഗാനങ്ങളിലൊന്നായിരുന്നു അംഗ് ലഗാ ദേ എന്ന തുടങ്ങുന്ന ഗാനം. ഈ ഗാനത്തിൽ അതീവ ഗ്ലാമറസ്സായിട്ടായിരുന്നു ദീപികയും രൺവീറും പ്രത്യക്ഷപ്പെട്ടത്. വെള്ള വസ്ത്രം ധരിച്ചാണ് . ദീപികയുടെ വെള്ള വസ്ത്രത്തിനു പിന്നിലെ സംഭവം വെളിപ്പെടുത്തി ലൂവീസ്.

ദീപിക ആദ്യം ധരിച്ചത്
ഷോർട്ടുകളിൽ ഡീറ്റെയിലിങ്ങിന് വളരെയധികം പ്രധാന്യം നൽകുന്ന സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി . ആദ്യം മറ്റൊരു വസ്ത്രം ധരിച്ചാണ് ദീപിക എത്തിയത്. മൂന്ന് ദുവസം ആ വസ്ത്രത്തിൽ ഗാനം ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷമാണ് ദീപികയ്ക്ക് ഈ വസ്ത്രം ചേരുന്നില്ലെന്ന് സംവിധായകൻ പറയുന്നത്. ഈ പാട്ടിൽ ദീപികയെ കണ്ടാൽ മാലാഖയെ പോലെ ഇരിക്കണം. അങ്ങനെയാണ് ഗാനത്തിൽ വെള്ള വസ്ത്രം ധരിച്ച് ദീപിക എത്തുന്നത്.

ദീപികയെക്കാലും ഭംഗി
ഗാന ബോളിവുഡിലും യൂട്യൂബിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇവരുടെ അതിമനോഹരമായ കെമിസ്ട്രിയായിരുന്നു ഗാനത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാക്കിയത്. ഗാനത്തെ മാത്രമല്ല ചിത്രത്തിന്റേയും വിജയത്തിനു പിന്നിൽ താരങ്ങളുടെ പങ്ക് വലിയ വലുത് തന്നെയായിരുന്നു- ലൂവീസ് പറഞ്ഞു.

പാട്ടിലെ റൊമാന്റിക് സീൻ
പാട്ടിൽ മേക്കപ്പില്ലാതെയാണ് ദീപിക അഭിനയിച്ചിരിക്കുന്നത്. രൺവീർ ദ അതീവ സെക്സി ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ദഹത്ത് എണ്ണ പുരട്ടി കണ്ണിൽ സുറുമ എഴുതി ഹോട്ട് ലുക്കിലായിരുന്നു. ആ രംഗത്തിൽ ദീപികയെക്കാൽ ഒരു പടി മുന്നിൽ നിന്നത് രൺവീറായിരുന്ന- ലൂവീസ് പറഞ്ഞു.


Click it and Unblock the Notifications











