യുവതാരത്തെ പ്രണയിക്കാനുള്ള കാരണം ഇതാണ്! അത് വെറുതെയായിരുന്നില്ല, തുറന്ന് പറഞ്ഞ് താരസുന്ദരി
ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് ദീപികയും രൺവീറും. പ്രേക്ഷകർ ഒന്നടങ്ക കാത്തിരുന്ന ഒരു വിവാഹം കൂടിയായിരുന്നു ഇവരുടേത്. താരങ്ങളുടെ വിവാഹത്തെ പോലെ തന്നെ പ്രണയവും പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും ഇവർക്ക് കൈനിറയെ ആരാധകരാണ്.
ബോളിവുഡ് റൊമാന്റിക് സിനിമകളെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് താരങ്ങളുടെ യഥാർഥ ജീവിതത്തിലെ പ്രണയകഥ. ഏറ്റവും കൂടുതൽ കാലം ഗോസിപ്പ് കോളത്തിൽ ചർച്ചയായ പ്രണയകഥയായിരുന്നു ദീപികയുടേയും രൺവീറിന്റേയും. ഇപ്പോഴിത രൺവീറിനോട് പ്രണയം തോന്നാനുളള കാരണം വെളിപ്പെടുത്തുകയാണ് താരം.

ബോളിവുഡ് ആഘോഷമാക്കിയ പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റേയും ദീപിക പദുകോണിന്റേയു. ബോളുിവുഡിലെ മികച്ച ഓൺസ്ക്രീൻ താരങ്ങളായിരുന്നു ഇവർ. അതു കൊണ്ട് തന്നെ ജീവിതത്തിലും ഇവർ ഒന്നാകാണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹവും. എന്നാൽ ഇതിന് വിപരീതമായിട്ടായിരുന്നു സംഭവിച്ചത്. താരങ്ങളുടെ ബ്രേക്കപ്പ് പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു.

രൺബീറുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം കരിയറിൽ താരം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. പിന്നീടാണ് ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലാവുന്നത്. ആരാധരകരിൽ നിന്നുവരെ താരങ്ങൾ ഇതു മറച്ചു പിടിച്ചിരുന്നു. നീണ്ട് ആറ് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു കഴിഞ്ഞ വർഷം നവംബർ 14 ന് ഇരുവരും വിവാഹിതരാകുന്നത്.

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഇപ്പോഴിത രൺവീറിനോട് പ്രണയം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടി. തന്റെ മനസ്സിൽ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. മനസ്സിൽ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും.

കരിയറിലും ജീവിതത്തിലും ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ടിട്ടുണ്ട്. ആ സമയത്തെല്ലാം രൺവീർ ഒരുപോലെയാണ് എന്നേട് പെരുമാറിയിട്ടുള്ളത്. രൺവീറിന്റെ ഈ ചിന്താഗതിയും സ്വഭാവവുമാണ് എന്നെ അദ്ദേഹത്തിനോട് ഏറെ അടുപ്പിച്ചത്- ദീപിക കൂട്ടിച്ചേർത്തു. വിവാഹത്തിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇരുവരും, വിവാഹത്തിനു മുൻപ് ദീപിക സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നില്ല. ഇപ്പോൾ ഭർത്താവിനെ ട്രോളാനായി താരം സജീവമാണ്.


Click it and Unblock the Notifications











