രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കരുതെന്ന് കത്രീനയോട് മുന്‍ കാമുകി ദീപിക

By Gokul

മുംബൈ: ബോളിവുഡിലെ ഇണക്കുരുവികളായി പാറിനടക്കുന്ന രണ്‍ബീര്‍ കപൂര്‍ കത്രീന ജോഡികള്‍ രഹസ്യവിവാഹത്തിനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെ രണ്‍ബീരിനെ വിവാഹം കഴിക്കരുതെന്ന ഉപദേശവുമായി ദീപിക പദുക്കോണ്‍. രണ്‍ബീര്‍ കപൂറിന്റെ അടുത്ത സുഹൃത്തും മുന്‍ കാമുകിയുമാണ് ബോളിവുഡിലെ ഹിറ്റുകളുടെ റാണി ദീപിക.

ബോളിവുഡില്‍ അടുത്തിടെ നടന്ന ഒരു റെഡ്കാര്‍പെറ്റ് ചടങ്ങില്‍ മാധ്യമങ്ങളോടാണ് ദീപിക ഇക്കാര്യം പരസ്യമായി പറഞ്ഞത്. കത്രീനയുടെ വിവാഹ നിശ്ചയംകഴിഞ്ഞ വാര്‍ത്തയ്ക്കിടയില്‍ കത്രീനയ്ക്ക് നല്‍കാവുന്ന ഉപദേശം എന്താണെന്നായിരുന്നു മാധ്യങ്ങളുടെ ചോദ്യം. മുന്‍ കാമുകിയെന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉത്തരം പ്രതീക്ഷിച്ച മാധ്യമ പ്രവര്‍ത്തകര്‍ മറുപടി കേട്ട് ഞെട്ടി.

deepika-ranbir-katrina

രണ്‍ബീറിനെ വിവാഹം കഴിക്കരുതെന്നായിരുന്നു ദീപികയുടെ മറുപടി. എന്തുകൊണ്ടാണ് ദീപിക അങ്ങിനെ പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും രണ്‍ബീര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന ധ്വനി ദീപികയുടെ വാക്കുകളില്‍ ഉണ്ടായിരുന്നെന്ന് ബോളിവുഡ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. കാമുകന്‍ രണ്‍വീര്‍ സിങ് ഇല്ലാതെ തനിച്ചായിരുന്നു ദീപിക പരിപാടിക്കെത്തിയത്.

ഡിസംബര്‍ 30ന് ലണ്ടനില്‍ കത്രീനയുടെയും രണ്‍ബീറിന്റെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍വെച്ച രണ്‍ബീറും കത്രീനയും വിവാഹ നിശ്ചയത്തിന്റെ മോതിരം മാറിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇരുവരും ഈ വാര്‍ത്ത സ്ഥിതീകരിച്ചിട്ടില്ലെങ്കിലും നിരസിച്ചിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്. മുംബൈയില്‍ ഒരുമിച്ചു താമസം തുടങ്ങിയ പ്രണയ ജോഡികള്‍ ഈവര്‍ഷം പകുതിയോടെ വിവാഹിതരാകുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X