ദീപു ജി എന്ന് വിളിച്ച് ഓടി എത്തി! ഫോണ്‍ പിടിച്ചു വാങ്ങി ദീപിക, വീഡിയോ വൈറൽ
ബോളിവുഡ് താരങ്ങളുടെ ശാപമാണ് പാപ്പരാസി കണ്ണുകൾ . താരങ്ങൾ എവിടെ തിരിഞ്ഞാലും ക്യാമറയുമായി പിന്നാലെയുണ്ടാകും. പലപ്പോഴും ഇത് താരങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത് തമാശ രൂപേണേ ഇവർ പ്രകടിപപ്പിക്കാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ദീപികയുടെ രസകരമായ ഒരു വീഡിയോയാണ്.
പുതിയ ചിത്രമായ ഛാപാക്കിന്റെ പ്രേമോഷൻ തിരിക്കിലാണ ദീപിക. പരിപാടിയിൽ പങ്കെടുക്കനായി മുംബൈയിൽ എയർപ്പോർട്ടിൽ എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം നടന്നത്. ദീപികയെ കണ്ട ഉടൻ തന്നെ ദീപു ജി എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ഓടി എത്തുകയായിരുന്നു. ഉടൻ തന്ന താരം പാണ്ഡുജി എന്ന് വിളിച്ചു കൊണ്ട് കുശലാന്വേഷണം നടത്തുകയും ചെയ്തു. ആളുടെ കൈയിൽ ഇരുന്ന ഫോൺ വാങ്ങുകയും , അതിന്റെ കവർ അഴിച്ചു നോക്കട്ടെ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ചെയ്‌തോളുവെന്ന് മറുപടി വന്നതോടെ ചിരിച്ചുകൊണ്ട് താരം ഫോണ്‍ തിരികെ നല്‍കി. ദീപികയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എല്ലാവരോടും വളരെ നല്ല ബന്ധമാണ് ദീപിക പുലർത്തുന്നത്. ഇതിനും മുൻപും പപ്പരാസികളോട് കുശലാന്വേഷണം ചേദിക്കുന്ന വീഡിയേ ബോളിവുഡ് കോളങ്ങളിൽ വൈറലായിരുന്നു. എയർപോർട്ടിൽ തന്നെ കാത്ത് നിന്നവരോടായിരുന്നു ദീപികയുടെ കുശലാന്വേഷണം. വിവാഹ ശേഷം ആദ്യം പുറത്തു വരുന്ന ദീപിക ചിത്രമാണ് ഛാപാക്ക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് സിനിമയാകുന്നത്. ലക്ഷ്മിയായുളള ദീപികയുടെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











